കിളിരൂർ: കിളിരൂർ കുന്നിന്മേൽ ദേവീക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി. 28 ന് നടന്ന ദേവീമാഹാത്മ്യ പാരായണത്തോടെയാണ് ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് തുടക്കമായത്. ചടങ്ങുകളുടെ ഭാഗമായി ക്ഷേത്രത്തിൽ കിളിരൂർ അഖിലിന്റെ നേതൃത്വത്തിലുള്ള നാദസ്വര കച്ചേരി നടന്നു. നാദസ്വരത്തിൽ ആദ്യമായി കേന്ദ്രസർക്കാർ സാംസ്കാരിക വകുപ്പിന്റെ ജൂനിയർ ഫെലോഷിപ്പ് ലഭിച്ച അഖിൽ കിളിരൂരിനെ ചടങ്ങിൽ ആദരിച്ചു. ഇന്ന് വൈകിട്ട് ആറിന് ക്ഷേത്രത്തിൽ കിളിരൂർ ഷൈജുവിന്റെയും സംഘത്തിന്റെയും നാദസ്വരക്കച്ചേരി അരങ്ങേറും. ഏഴരയ്ക്ക് കാർത്യായനി ഭജന സംഘത്തിന്റെ ഭജന അരങ്ങേറും. നാളെ ഒക്ടോബർ ഒന്ന് ബുധനാഴ്ച രാവിലെ ഏഴിന് ക്ഷേത്രത്തിൽ ദേവീമാഹാത്മ്യപാരായണം. വൈകിട്ട് ആറിന് നാദസ്വരക്കച്ചേരി നടക്കും. പാറപ്പാടം സജീഷും സംഘവും കച്ചേരി അവതരിപ്പിക്കും. ഒക്ടോബർ രണ്ടിന് രാവിലെ ഏഴിന് ദേവീമാഹാത്മ്യപാരായണം. വൈകിട്ട് ആറിന് നാദസ്വരക്കച്ചേരി. വൈകിട്ട് ഏഴരയ്ക്ക് കാർത്യായനീ ഭജന സംഘത്തിന്റെ ഭജന.

