പായിപ്പാട്: വോട്ടു കള്ളക്കാരിൽ നിന്നും രാജ്യത്തെ വീണ്ടെടുക്കുക എന്ന ക്യാമ്പയിന്റെ ഭാഗമായി എസ്ഡിപിഐ പായിപ്പാട് പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് തല പദയാത്ര സംഘടിപ്പിച്ചു .
പദയാത്ര ഇന്നലെ മൂന്നുമണിക്ക് വെള്ളാപ്പള്ളി ജംഗ്ഷനിൽ എസ്ഡിപിഐ കോട്ടയം ജില്ല ജനറൽ സെക്രട്ടറി നിസാം ഇത്തിപ്പുഴ ജാഥാ ക്യാപ്റ്റൻ എസ്ഡിപിഐ പായിപ്പാട് പഞ്ചായത്ത് പ്രസിഡണ്ട് അനീഷ് പി എ ക്ക് ഫ്ലാഗ് കൈമാറി ഉദ്ഘാടനം ചെയ്തു . വൈകിട്ട് ആറുമണിക്ക് പായിപ്പാട് കവലയിൽ ജാഥ സമാപിച്ചു സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അജ്മൽ ഇസ്മായിൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിച്ചു ജാഥ വൈസ് ക്യാപ്റ്റൻ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി കെ കരുണാകരൻ ജില്ലാ സെക്രട്ടറി അമീർ ഷാജി ഖാൻ മണ്ഡലം പ്രസിഡണ്ട് അൻസാരി കെ എ മണ്ഡലം കമ്മിറ്റി അംഗം അജ്മൽ കെഎസ് പഞ്ചായത്ത് സെക്രട്ടറി ഷാനവാ സലീം പഞ്ചായത്ത് ജോയിൻ സെക്രട്ടറി തൻസീൽ രാജാ പഞ്ചായത്ത് ട്രഷറർ അൻസാരി പി യു കമ്മറ്റി അംഗങ്ങൾ നിസാർ ഒ എസ് ഷാനൂപ് കെ എൻ എന്നിവർ പങ്കെടുത്തു.

