ദില്ലി: ഇന്ന് രാവിലെ, മുംബൈ-ദില്ലി ഇൻഡിഗോ വിമാനത്തിന് ഇമെയിൽ വഴി ബോംബ് ഭീഷണി സന്ദേശം ലഭിച്ചു. എയർ ഇന്ത്യയുടെ 6 ഇ 762 വിമാനമാണ് രാവിലെ 8 മണിക്ക് ദില്ലിയിൽ ലാൻഡ് ചെയ്യുന്നതിന് മുമ്പ് ഭീഷണി സന്ദേശം ലഭിച്ചത്.ഭീഷണിയെക്കുറിച്ച് ഉടൻ തന്നെ വിമാനത്തിലെ ക്രൂവിനെ വിവരം അറിയിക്കുകയും ചെയ്തു. വിമാനത്തിലെ പരിശോധനയിൽ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. പൈലറ്റും എയർഹോസ്റ്റസുമടക്കം ഏകദേശം 200 പേർ വിമാനത്തിലുണ്ടായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.നിലവിൽ, വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ നിലയിലാണ്. ഇമെയിൽ ഉറവിടം കണ്ടെത്തുന്നതിന് ദില്ലി പൊലീസ് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു. നേരത്തെയും സമാന രീതിയിലുള്ള ഭീഷണികൾ വിവിധ വിമാനങ്ങൾക്ക് ലഭിച്ചിരുന്നുവെന്നും റിപ്പോർട്ടുണ്ട്.
Advertisements

