സഹോദരന്റെ ചരമവിവരം മസ്ജിദ് മൈക്കിലൂടെ; മത സൗഹൃദത്തിന്റെ അപൂർവ മാതൃക മണ്ണഞ്ചേരിയിൽ

ആലപ്പുഴ:മത സൗഹാർദത്തിന്റെ അപൂർവ മാതൃക വീണ്ടും തെളിഞ്ഞത് മണ്ണഞ്ചേരിയിൽ. പഞ്ചായത്ത് മൂന്നാം വാർഡ് കൊല്ലന്റെ വെളിയിൽ മോഹനൻ (കുട്ടൻ – 64) തിങ്കളാഴ്ച പുലർച്ചെ അന്തരിച്ചു. നടന്ന് വീട്ടിലെത്തിയ ശേഷമാണ് മോഹനന് നെഞ്ചുവേദന അനുഭവപ്പെട്ടത്. പിന്നാലെ നാട്ടുകാർ ചേർന്ന് സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മോഹനന്റെ മരണവിവരം ആദ്യം നാട്ടറിഞ്ഞത് കുപ്പേഴം ജുമാ മസ്ജിദിന്റെ മൈക്കിലൂടെയായിരുന്നു. മസ്ജിദ് ഭരണസമിതി അടിയന്തരമായി യോഗം ചേർന്ന് വിവരം അറിയിക്കാനായിരുന്നു തീരുമാനം.

Advertisements

മസ്ജിദിനോട് ചേർന്നാണ് മോഹനന്റെ വീട്.മസ്ജിദ് ജോയിന്റ് സെക്രട്ടറി ചക്കനാട് അബ്ദുല്ജബ്ബാറാണ് മരണവിവരം പൊതുജനങ്ങളെ അറിയിച്ചത്. “ജാതി–മത ഭേദമന്യേ സൗഹൃദം പങ്കിടുന്നതാണ് ഇവിടെ. മോഹനനടക്കം മുപ്പതിലധികം കുടുംബങ്ങൾക്കും മസ്ജിദുമായുള്ള ബന്ധം വളരെ ഹൃദയബന്ധിതമാണ്” എന്ന് മസ്ജിദ് ഭാരവാഹികളായ നഹാസ് വടക്കേടം, അഷറഫ് ഇടവൂർ, ഷാനവാസ് മനയത്തുശ്ശേരി, അബ്ദുല‍് ഖാദർ കോലാട്ട് എന്നിവർ പറഞ്ഞു.മസ്ജിദിൽ നടക്കുന്ന നേർച്ചകളിലും വിവിധ മതപരിപാടികളിലും മോഹനനും കുടുംബവും എല്ലായ്പ്പോഴും പങ്കാളികളായിരുന്നുവെന്നും ഭാരവാഹികൾ ഓർമ്മിച്ചു.

Hot Topics

Related Articles