ഭിന്നശേഷി നിയമനത്തിൽ വിട്ടുവീഴ്ചയില്ല;എയ്ഡഡ് സ്കൂളുകൾക്ക് കർശന മുന്നറിയിപ്പ് നൽകി മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി മാനേജ്‌മെന്റുകൾക്ക് കർശന മുന്നറിയിപ്പ് നൽകി. “ഒരു വെല്ലുവിളിയും സർക്കാർ അംഗീകരിക്കില്ല, വിരട്ടൽ വേണ്ട” എന്നായിരുന്നു മന്ത്രിയുടെ ഉറച്ച നിലപാട്.5000-ത്തിലധികം ഒഴിവുകൾ റിപ്പോർട്ട് ചെയ്യേണ്ട സാഹചര്യത്തിൽ, 1500-ൽ താഴെ ഒഴിവുകളാണ് മാത്രം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതിരുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.2021 മുതൽ വിഷയത്തിൽ പ്രശ്നമുണ്ടായിരുന്നെങ്കിലും, നാല് വർഷത്തോളം നിയമനവുമായി ബന്ധപ്പെട്ട വിഷയത്തിൽ കോടതിയെ സമീപിക്കാതിരുന്നവർ ഇപ്പോൾ ഗവൺമെന്റിന്റെ അവസാന ഘട്ടത്തിൽ സമരവുമായി ഇറങ്ങുകയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

Advertisements

“ഇത് രാഷ്ട്രീയ പ്രേരിത സമരമാണ്. എൽഡിഎഫിനെതിരെ നിലപാട് സ്വീകരിക്കുന്ന ചില വിഭാഗങ്ങളാണ് സമരവുമായി രംഗത്ത് വരുന്നത്. മതവും ജാതിയും പോലുള്ള കാരണങ്ങൾ കൊണ്ട് വിദ്യാഭ്യാസ രംഗത്തെ പരിഷ്‌കാരങ്ങളെ തടയാൻ ശ്രമിക്കുന്നത് സർക്കാർ അനുവദിക്കില്ല. വിമോചന സമരങ്ങൾ ഇന്നത്തെ സാഹചര്യത്തിൽ സാധ്യമല്ല,” അദ്ദേഹം പറഞ്ഞു.സമാധാനപരമായി മുന്നേറുന്ന വിദ്യാഭ്യാസ മേഖലയെ കുഴപ്പമാണെന്ന് വരുത്താനുള്ള ശ്രമമാണ് നടക്കുന്നത്. സർക്കാർ ചർച്ചയ്ക്ക് എപ്പോഴും തയ്യാറാണ്. എന്നാൽ, ധിക്കാരപരമായ സമീപനങ്ങൾക്ക് വഴങ്ങില്ല – വി ശിവൻകുട്ടി വ്യക്തമാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം, ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി തനിക്കും മുഖ്യമന്ത്രിക്കും വീണ്ടും കത്ത് അയച്ചിട്ടുണ്ടെന്നും, വിദ്യാഭ്യാസ നയത്തിലെ 75% കാര്യങ്ങൾ ഇതിനകം നടപ്പാക്കിയതായി മറുപടി നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഉദ്യോഗസ്ഥ തലത്തിൽ ചർച്ചകൾ നടത്തിയതിന് ശേഷം, സഭാ സമ്മേളനം പൂർത്തിയായതിനുശേഷം താനും കേന്ദ്രസർക്കാരുമായി വിഷയത്തിൽ ചർച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.ഭിന്നശേഷി നിയമനത്തിൽ സർക്കാരിനെ കുറ്റപ്പെടുത്തിയും മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെയും ക്രൈസ്തവ സഭകൾ നേരത്തെ രംഗത്ത് വന്നിരുന്നു.

Hot Topics

Related Articles