പൊന്നാനി :വീടിന്റെ മേൽക്കൂര പൊളിച്ച് അകത്തുകയറി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പൊലീസ് പിടികൂടി. പൊന്നാനി കാട്ടിലവളപ്പിൽ സ്വദേശി അക്ബറിനെയാണ് അറസ്റ്റ് ചെയ്തത്.കടലോരത്ത് താമസിക്കുന്ന പെൺകുട്ടി മാതാപിതാക്കളുടെ കൂടെയായിരുന്നു ഉറങ്ങിക്കിടന്നിരുന്നത്. അർധരാത്രിയിൽ വീടിന്റെ ഓട് ഇളക്കി മാറ്റിയാണ് പ്രതി അകത്തുകയറിയത്. ശരീരത്തിൽ തൊടുകയും ചെയ്‌തപ്പോൾ കുട്ടി ഉണർന്ന് നിലവിളിയുയർത്തിയതോടെ ശ്രമം പരാജയപ്പെട്ടു.സമാനമായ രീതിയിൽ മുൻപ് പോലും ഇയാളെ നാട്ടുകാർ പിടികൂടിയിരുന്നുവെന്നാണ് വിവരം. രാത്രിസമയങ്ങളിൽ മീൻപിടിക്കാനെന്ന വ്യാജേന പെൺകുട്ടിയുടെ വീട്ടുപരിസരത്ത് പ്രതി പതിവായി എത്താറുണ്ടെന്നും നാട്ടുകാർ പൊലീസിനോട് പറഞ്ഞു.സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതിയെ നാട്ടുകാരുടെ സൂചനയെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പൊന്നാനിയിൽ വീടിന്റെ ഓട് പൊളിച്ച് കയറി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; പ്രതി പിടിയിൽ


