കോട്ടയം നഗരമധ്യത്തിൽ നടു റോഡിൽ ബിയർ കുപ്പി എറിഞ്ഞ് പൊട്ടിച്ചു; അക്രമ പ്രവർത്തനം നടത്തിയ യുവാക്കളെ കൊണ്ട് റോഡ് തൂത്ത് വൃത്തിയാക്കിച്ച് പൊലീസ് സംഘം

കോട്ടയം; നഗരമധ്യത്തിൽ നടു റോഡിൽ ബിയർ ബോട്ടിൽ എറിഞ്ഞു പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാക്കൾ. ബിയർ ബോട്ടിൽ പൊട്ടിച്ചിതറി നടുറോഡിൽ ചില്ല് നിറഞ്ഞ് ഗതാഗതം തടസപ്പെട്ടതോടെ പൊലീസും സംഭവത്തിൽ ഇടപെട്ടു. റോഡിൽ ചില്ല് കുപ്പി പൊട്ടിച്ചിട്ട യുവാക്കളെ പൊലീസ് സംഘം തടഞ്ഞ് നിർത്തി റോഡ് മുഴുവൻ തൂത്ത് വൃത്തിയാക്കിച്ചു. വെള്ളിയാഴ്ച രാത്രി 10.30 ഓടെയായിരുന്നു സംഭവം.

Advertisements

കോട്ടയം കെ.എസ്.ആർ.ടി.സിയ്ക്കു സമീപത്താണ് രണ്ട് യുവാക്കൾ അക്രമ പ്രവർത്തനം നടത്തിയത്. റോഡിലൂടെ നടന്നു വന്ന ഇവർ നടു റോഡിൽ ബിയർ ബോട്ടിൽ എറിഞ്ഞ് പൊട്ടിക്കുകയായിരുന്നു. ഇതേ തുടർന്ന് റോഡിലാകെ ചില്ല് ചിതറിക്കിടന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് വിവരം പൊലീസിൽ അറിയിച്ചു. ഇതോടെ സംഘത്തിലെ ഒരാൾ ഓടിരക്ഷപെട്ടു. മറ്റൊരാളെ നാട്ടുകാർ ചേർന്ന് പിടികൂടി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അൽപ സമയത്തിനകം തന്നെ പൊലീസ് കൺട്രോൾ റൂം വാഹനം സ്ഥലത്ത് എത്തി. തുടർന്ന് റോഡിൽ ചില്ല് അടിച്ചു പൊട്ടിച്ചിട്ടയുവാവിനെ സ്ഥലത്തേയ്ക്ക് വിളിച്ചു വരുത്തി. തുടർന്ന് സമീപത്തെ കടയിൽ നിന്നും ചൂൽ വാങ്ങിയ ശേഷം റോഡ് അടിച്ചു വൃത്തിയാക്കിച്ചു. ഇതിന് ശേഷം ഇവരെ സ്‌റ്റേഷനിൽഎത്തിച്ച കേസും രജിസ്റ്റർ ചെയ്തു.

Hot Topics

Related Articles