ഇന്തോനേഷ്യയില്‍ സ്കൂള്‍ കെട്ടിടം തകർന്നുണ്ടായ അപകടത്തില്‍ മരണ സംഖ്യ ഉയരുന്നു : അപകടം പ്രാർത്ഥനയ്ക്കിടെ

ജക്കാർത്ത: ഇന്തോനേഷ്യയില്‍ സ്കൂള്‍ കെട്ടിടം തകർന്നുണ്ടായ അപകടത്തില്‍ മരണ സംഖ്യ ഉയരുന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകള്‍ പ്രകാരം സ്കൂളില്‍ നിന്ന് 54 മൃതദേഹങ്ങള്‍ കണ്ടെത്തി.കാണാതായ പതിമൂന്നിലധികം പേർക്കായി ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. 104 പേർ സുരക്ഷിതരാണെന്നും അധികൃതർ പറഞ്ഞു. ജക്ക്ഹാമറുകള്‍ ഘടിപ്പിച്ച ഖനന യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് ഇപ്പോള്‍ പരിശോധന തുടരുന്നത്. നിരവധി കെട്ടിടാവശിഷ്ടങ്ങള്‍ ഇതിനകം നീക്കം ചെയ്തതായും അധികൃതർ അറിയിച്ചു. കെട്ടിടത്തിന്‍റെ കോണ്‍ക്രീറ്റ് സ്ലാബുക്കള്‍ ഇളകി വിഴുന്നത് രക്ഷാപ്രവർത്തന്നതിന് വലിയ വെല്ലുവിളിയാണെന്നും അവർ വ്യക്തമാക്കി. ജാവയിലെ സിഡോർജ് പട്ടണത്തിലെ അല്‍ ഖോസിനി സ്കൂള്‍ കെട്ടിടമാണ് സെപ്തംബർ 29 ന് തകർന്നു വീണത്.

Advertisements

അപകടം പ്രാർത്ഥനക്കിടെ


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പരമ്ബരാഗത ഇസ്ലാമിക് ബോർഡിങ്ങ് സ്കൂളിലാണ് അപകടമുണ്ടായത്. ഉച്ചകഴിഞ്ഞുള്ള പ്രാർത്ഥന നടത്തുന്നതിനിടെയാണ് നിർമാണത്തിലിരുന്ന കെട്ടിടം വിദ്യാർഥികളുടെ മുകളിലെക്ക് തകർന്നു വീണത്. ഏഴ് മുതല്‍ പതിനൊന്ന് വരെ ക്ലാസുകളില്‍ പഠിക്കുന്ന 12 നും 18 നും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികളാണ് അപകടത്തില്‍പ്പെട്ടവരില്‍ ഭൂരിഭാഗവും. 2,000 ത്തിലധികം കുട്ടികളാണ് പെസാൻട്രെൻ എന്നറിയപ്പെടുന്ന ഈ ബോർഡിങ് സ്‌കൂളില്‍ പഠിക്കുന്നത്.

വ്യാപക പ്രതിഷേധം

രണ്ട് നില കെട്ടിടത്തിലായിരുന്നു വിദ്യാലയത്തിന്‍റെ പ്രവർത്തനം. എന്നാല്‍ അനുമതിയില്ലാതെ ഇതിന് മുകളില്‍ രണ്ട് നില കൂടി പണിഞ്ഞതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. നിലവാരമില്ലാത്ത നിർമാണമാണ് ദുരന്തത്തിന് കാരണമെന്ന് പുറത്തുവന്നതോടെ ഇന്തോനേഷ്യയിലെ അനധികൃത നിർമാണത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.

Hot Topics

Related Articles