ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും വെല്ലുവിളി നിറഞ്ഞ എതിരാളി അവൻ ! തന്നെ വിഷമിപ്പിച്ച ഫുട്ബോൾ താരത്തെപ്പറ്റി തുറന്നു പറഞ്ഞു ലയണൽ മെസ്സി

വാഷിങ്ങ്ടൺ : ഫുട്ബോള്‍ കരിയറില്‍ ഒരുപിടി മികച്ച താരങ്ങള്‍ക്കെതിരെ കളിച്ച അനുഭവ സമ്ബത്തുള്ള താരമാണ് അർജന്റൈൻ ഇതിഹാസം ലയണല്‍ മെസി.തന്റെ ഫുട്ബോള്‍ കരിയറില്‍ നേരിട്ടതില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ ഡിഫൻഡർ ആരാണെന്ന് മെസി ഒരിക്കല്‍ തുറന്നു പറഞ്ഞിരുന്നു. സ്പാനിഷ് താരമായ പാബ്ലോ മാഫിയോയെയാണ് മെസി ഏറ്റവും കരുത്തനായ എതിരാളിയെന്ന് വിശേഷിപ്പിച്ചത്. 2020ല്‍ ദി മിററിന് നല്‍കിയ അഭിമുഖത്തിലാണ് മെസി ഇക്കര്യം പറഞ്ഞത്.

Advertisements

”ജിറോണയില്‍ ആയിരുന്ന സമയങ്ങളില്‍ പാബ്ലോ മാഫിയോ ആയിരുന്നു ഞാൻ നേരിട്ടതില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ ഡിഫൻഡർ. ഞാൻ ഒരിക്കലും ഇതില്‍ പരാതിപ്പെട്ടിട്ടില്ല. ഇതെല്ലം ഫുട്ബോളിന്റെ ഭാഗമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്” ലയണല്‍ മെസി പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാബ്ലോ മാഫിയോയും ലയണല്‍ മെസിയും മൂന്ന് മത്സരങ്ങളിലും മാത്രമേ നേർക്കുനേർ വന്നിട്ടുള്ളൂ. ജിറോണക്കായി രണ്ട് മത്സരങ്ങളിലും എസ്ഡി ഹ്യൂസ്കക്കായി രണ്ട് മത്സരങ്ങളിലുമാണ് പാബ്ലോ അർജന്റൈൻ ഇതിഹാസത്തിനെതിരെ കളിച്ചത്. എന്നാല്‍ സ്പാനിഷ് ഡിഫൻഡർ ഒരു മത്സരം പോലും മെസിക്കെതിരെ വിജയിച്ചിട്ടില്ല. നിലവില്‍ മോലോർക്കയുടെ താരമാണ് പാബ്ലോ.

അതേസമയം മെസി നിലവില്‍ മേജർ ലീഗ് സോക്കർ ക്ലബായ ഇന്റർ മയാമിയുടെ താരവുമാണ്. 2023ല്‍ ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെയ്ന്റ് ജെർമെയ്നില്‍ നിന്നാണ് മെസി അമേരിക്കയിലേക്ക് കൂടുമാറിയത്. സൂപ്പർ താരത്തിന്റെ വരവിന് പിന്നാലെ മേജർ ലീഗ് സോക്കറിന് ലോക ഫുട്ബോളില്‍ ഒരു കൃത്യമായ മേല്‍വിലാസം സൃഷ്ടിച്ചെടുക്കാൻ സാധിച്ചിരുന്നു. ക്ലബ്ബിന്റെ ചരിത്രത്തില്‍ ഇതുവരെ ഇല്ലാതിരുന്ന ലീഗ്സ് കപ്പ് കിരീടവും മെസിയുടെ നേതൃത്വത്തില്‍ ആണ് മയാമി സ്വന്തമാക്കിയത്.

എംഎല്‍എസ്സില്‍ ന്യൂ ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തില്‍ മിന്നും പ്രകടനമാണ് മെസി നടത്തിയിരുന്നത്. മത്സരത്തില്‍ ഹാട്രിക് അസിസ്റ്റ് നേടിയാണ് മെസി തിളങ്ങിയത്. ഇതോടെ ഇന്റർ മയാമിക്കൊപ്പം 100 ഗോള്‍ കോണ്‍ട്രിബ്യൂഷൻ എന്ന പുതിയ നേട്ടത്തിലെത്താനും അർജന്റൈൻ ഇതിഹാസത്തിന് സാധിച്ചു. ഇതുവരെ മയാമിക്ക് വേണ്ടി 66 ഗോളുകളും 34 അസിസ്റ്റുകളും നേടിയാണ് മെസി മുന്നേറുന്നത്.

മത്സരത്തില്‍ ന്യൂ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ഇന്റർ മയാമി പരാജയപ്പെടുത്തിയത്. മത്സരത്തില്‍ ഇന്റർ മയാമിക്കായി ജോഡി ആല്‍ബ, ടാഡിയോ അല്ലെൻഡെ എന്നിവർ ഇരട്ട ഗോള്‍ നേടി മിന്നും പ്രകടനം നടത്തിയപ്പോള്‍ മയാമി വിജയം സ്വന്തമാക്കുകയായിരുന്നു.

Hot Topics

Related Articles