ഷൊർണൂർ :മംഗള–ലക്ഷദ്വീപ് എക്സ്പ്രസിന് ഷൊർണൂരിൽ എൻജിൻ തകരാറുണ്ടായതിനെ തുടർന്ന് തിരുവനന്തപുരം ഭാഗത്തേക്കുള്ള നിരവധി ട്രെയിനുകൾ വൈകിയോടുന്നു. പുലർച്ചെ ആറുമണിയോടെയാണ് ഷൊർണൂരിന് സമീപം മുള്ളൂർക്കരയിൽ വച്ച് ട്രെയിൻ നിലച്ചത്.തകരാറിനെ തുടർന്ന് ഷൊർണൂരിൽ നിന്ന് മറ്റൊരു എൻജിൻ എത്തിച്ച് ട്രെയിൻ വള്ളത്തോൾ നഗർ സ്റ്റേഷനിലേക്കു മാറ്റിയാണ് മറ്റ് ട്രെയിനുകൾ കടത്തിവിട്ടത്. ഇതോടെ തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രെയിനുകൾ മൂന്നു മണിക്കൂറിലധികം വൈകി.പിന്നീട് തകരാർ പരിഹരിച്ച് മംഗള–ലക്ഷദ്വീപ് എക്സ്പ്രസ് യാത്ര തുടർന്നു. രാവിലെ എട്ടുമണിയോടെ എറണാകുളത്ത് എത്തേണ്ടിയിരുന്ന ട്രെയിൻ പതിനൊന്നു മണിയോടെയാണ് എത്തുന്നത്. കണ്ണൂർ–ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ് നാലുമണിക്കൂർ വൈകിയും, കണ്ണൂർ–തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് ഏകദേശം ഒന്നരമണിക്കൂർ വൈകിയും ഓടുകയാണ്.
വൈകിയോടുന്ന ട്രെയിനുകൾ (രാവിലെ 10.15നുള്ള വിവരം)
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
12618 മംഗള–ലക്ഷദ്വീപ് എക്സ്പ്രസ് – 3 മണിക്കൂർ 23 മിനിറ്റ് വൈകി
12218 കേരള സമ്പർക്ക ക്രാന്തി എക്സ്പ്രസ് – 1 മണിക്കൂർ 12 മിനിറ്റ് വൈകി
12081 കണ്ണൂർ–തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് – 1 മണിക്കൂർ 11 മിനിറ്റ് വൈകി
16308 കണ്ണൂർ–ആലപ്പുഴ ഇൻറർസിറ്റി എക്സ്പ്രസ് – 49 മിനിറ്റ് വൈകി


