വനിതാ മാധ്യമപ്രവർത്തകർക്ക് നോ എൻട്രി: അഫ്ഗാൻ വാർത്താസമ്മേളനത്തിൽ വിവാദം; പ്രധാനമന്ത്രി മൗനം പാലിക്കുന്നതെന്തിന് എന്ന ചോദ്യം ഉയരുന്നു

ന്യൂഡൽഹി :അഫ്ഗാനിസ്ഥാൻ മന്ത്രിയുടെ വാർത്താസമ്മേളനത്തിൽ വനിതാ മാധ്യമപ്രവർത്തകർക്ക് പ്രവേശനം നിഷേധിച്ചതിനെ ചൊല്ലി വിവാദം.സംഭവത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇടപെട്ടില്ല.വാർത്താസമ്മേളനം അഫ്ഗാൻ ഭരണകൂടമാണ് വിളിച്ചതെന്നും, അതുമായി ഇന്ത്യയ്ക്ക് ബന്ധമില്ലെന്നും മന്ത്രാലയം അറിയിച്ചു.വാർത്ത സമ്മേളനത്തിന്റെ മുംബൈയിലെ അഫ്ഗാൻ കോൺസൽ ജനറലിൽ നിന്നാണ് ഇത് അയച്ചത്.അഫ്ഗാൻ എംബസി ഇന്ത്യയുടെ നിയന്ത്രണത്തിലല്ലെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

Advertisements

വാർത്താസമ്മേളന സ്ഥലത്ത് എത്തിയ വനിതാ മാധ്യമപ്രവർത്തകർക്ക് പ്രവേശനം നിഷേധിച്ചതായി റിപ്പോർട്ടുകളുണ്ട്.ഡ്രസ് കോഡ് പാലിച്ചിരുന്നതിനിടെയായിരുന്നു പ്രവേശന വിലക്ക്, എന്നായിരുന്നു നിരവധി മാധ്യമപ്രവർത്തകരുടെ സമൂഹമാധ്യമ പ്രതികരണങ്ങൾ.സംഭവത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം വ്യാപകമായി.കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പ്രധാനമന്ത്രിയുടെ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു.“ഇന്ത്യയിലെ സ്ത്രീകൾക്ക് നേരെയുള്ള അപമാനമാണ് ഇത്,” എന്ന് അവർ എക്‌സ് പോസ്റ്റിൽ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുൻ കേന്ദ്രമന്ത്രി പി. ചിദംബരവും സംഭവത്തെ വിമർശിച്ച് രംഗത്തെത്തി.“പുരുഷ മാധ്യമപ്രവർത്തകർ തന്നെ വാർത്താസമ്മേളനം ബഹിഷ്കരിക്കേണ്ടിയിരുന്നു,” എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Hot Topics

Related Articles