കോട്ടയം : അവകാശങ്ങൾക്കായി വേലൻ സമൂഹം നടത്തുന്ന പോരാട്ടങ്ങളെ സർക്കാർ പിൻതുണയ്ക്കുന്നതായും ഉപസംവരണവും ക്രിമിലെയറുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ദലിത് സംഘടനകളുടെ യോജിച്ചുള്ള പോരാട്ടം അനിവാര്യമാണെന്നും മന്ത്രി വി.എൻ. വാസവൻ അഭിപ്രായപ്പെട്ടു.തിരുനക്കര മൈതാനത്ത് കേരളാ വേലൻ ഏകോപന സമിതിയുടെ പ്രഥമ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസാരിക്കുകയായിരുന്നു മന്ത്രി. പ്രസിഡൻ്റ് രാജീവ് നെല്ലിക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു.
കെ . ഫ്രാൻസിസ് ജോർജ്. എം.പി , ജോസ്. കെ.മാണി .എം.പി , തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ, ബിൻസി സെബാസ്റ്റ്യൻ എം. ലിജിൻ ലാൽ, ജോഷി പരമേശ്വരൻ, കെ.കെ.ഹരിദാസൻ ,സുരേഷ് മൈലാട്ടുപാറ , അനീഷ് ചിത്രം പാട്ട്, റ്റി.ആർ. ഇന്ദ്രജിത്ത് , ബിജോയ് ഡേവിഡ്,ഡോ: മുരളീധരൻ :ഡി.എസ്. പ്രസാദ് , എ.വി. മനോജ് കെ. ശിവദാസൻ , അജിത്ത് കുമാർ. സി. എസ്. തുടങ്ങിയവർ പ്രസംഗിച്ചു. ടൗൺ ചുറ്റി നടന്ന സാംസ്കാരിക ഘോഷയാത്രയിൽ ആയിരങ്ങൾ പങ്കെടുത്തു.
രാവിലെ നടന്ന പ്രതിനിധി സമ്മേളനം കെ. രാമഭദ്രൻ ഉദ്ഘാടനം ചെയ്തു. പട്ടികജാതിക്കാരെ ബാധിക്കുന്ന വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ഏഴ് പ്രമേയങ്ങൾ പാസ്സാക്കി.
ജാതി സെൻസസ് / ഉപസംവരണം / ക്രിമിലെയർ എന്നീ വിഷയത്തിൽ തിരുനക്കര മൈതാനത്ത് നടന്ന സെമിനാറിൽ സണ്ണി. എം. കപിക്കാട് പ്രഭാഷണം നടത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പുതിയ ഭാരവാഹികൾ – പ്രസിഡൻ്റ് രാജീവ് നെല്ലിക്കുന്നേൽ, വൈസ് പ്രസിഡൻ്റുമാർ – അജിത്ത് കുമാർ. സി.എസ് , കെ.ഇ. മണിയൻ , ജനറൽ സെക്രട്ടറി – ജോഷി പരമേശ്വരൻ , ജോയിൻ്റ് സെക്രട്ടറിമാർ – ശിവദാസ്. കെ , സുരേഷ് മൈലാട്ടുപാറ , ട്രഷറർ – ആർ. മുരളി , രക്ഷിധികാരി – സി എസ്. ശശീന്ദ്രൻ , ഓഡിറ്റർമാർ – അശോക് കുമാർ. കെ, രാജേഷ് വയലാ.


