തീപ്പിടുത്തത്തെ അവസരമാക്കി അതിക്രമം:തളിപ്പറമ്പിലെ സൂപ്പർമാർക്കറ്റിലെ മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടതോടെ യുവതി പിടിയിൽ;ഒടുവിൽ ഒത്തുതീർപ്പ്

തളിപ്പറമ്പ്: തളിപ്പറമ്പ് ബസ് സ്റ്റാൻഡിലെ കെ.വി കോംപ്ലക്സിലെ കടകളില്‍ തീ പടർന്നപ്പോൾ സമീപത്തെ സൂപ്പർ മാർക്കറ്റില്‍ നിന്നും പതിനായിരത്തോളം രൂപയുടെ സാധനങ്ങള്‍ അടിച്ചു മാറ്റിയ സ്ത്രീയെ തിരിച്ചറിഞ്ഞു.നബ്രാസ് സൂപ്പർ മാർക്കറ്റ് അധികൃതർ നടത്തിയ അന്വേഷണത്തിലാണ് പർദ്ദയണിഞ്ഞെത്തിയ സ്ത്രീയാണ് മോഷണം നടത്തിയത് എന്ന് തിരിച്ചറിഞ്ഞത്.

Advertisements

നഗരത്തിന് സമീപത്തെ ഒരു പ്രദേശത്ത് താമസിക്കുന്ന വ്യക്തിയാണെന്ന് തിരിച്ചറിഞ്ഞത്, ഇവർ മോഷണം നടത്തുന്ന ദൃശ്യം സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടതിനെ തുടർന്നാണ്.മോഷണം നടത്താൻ ഉപയോഗിച്ച ബാഗിന്റെ മുകളിലുള്ള സ്ഥാപനത്തിന്റെ പേരാണ് മോഷണം നടത്തിയ ആളെ ഏത് പ്രദേശത്തുള്ള ആളാണ് എന്ന് കണ്ടുപിടിക്കാൻ എളുപ്പമാക്കിയത്.മധ്യവയസ്ക്കയായ സ്ത്രീയെ തിരിച്ചറിയാൻ സഹായകരമായതും ബാഗിന്റെ സ്ഥാപനത്തിൻറെ പേര് തിരിച്ചറിഞ്ഞാണ്.മോഷണം നടത്തിയ സ്ത്രീയുടെ ബന്ധുക്കളെ സൂപ്പർ മാർക്കറ്റ് അധികൃതർ ബന്ധപ്പെട്ടതിനെ തുടർന്ന് കവർന്ന സാധനത്തിൻ്റെ ബില്‍ അടച്ചു സെറ്റില്‍ ചെയ്യുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതോടെ പ്രശ്നം ഒത്തുതീർപ്പായതായും നിയമ നടപടികളുമായി മുൻപോട്ട് പോകാൻ താല്‍പ്പര്യമില്ലെന്നും നബ്രാസ് അധികൃതർ അറിയിച്ചു. തീപ്പിടിത്തം നടന്ന ദിവസം വൈകിട്ട് അഞ്ചരയോടെയാണ് സൂപ്പർ മാർക്കറ്റില്‍ സാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേനെ എത്തിയ സ്ത്രീ വിലയേറിയ സാധനങ്ങള്‍ സഞ്ചിയിലാക്കി ബില്‍ അടക്കാതെ മുങ്ങിയത്.ഈ സമയം കടയിലുണ്ടായിരുന്ന ജീവനക്കാർ പരിഭ്രാന്തിയില്‍ കെ.വി കോംപ്ലക്സിൽ തീയാളി പടരുന്നത് നോക്കി നില്‍ക്കുന്നതിനാല്‍ ഉപഭോക്താക്കളെ ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. ഈ പഴുതി നി ടെയാണ് മോഷണം നടത്തിയത്.

Hot Topics

Related Articles