നെന്മാറ സജിത കൊലക്കേസ് :ജ്യോത്സ്യന്റെ വാക്ക് വിശ്വസിച്ച് സഹോദരനോട് ഞാൻ അവളെ വെട്ടിക്കൊന്നു ;സജിതയെ കൊലപ്പെടുത്തിയ ശേഷം കേസിന് നിർണായകമായത് ചെന്താമരയുടെ ഫോൺ രേഖകൾ

പാലക്കാട്: നെന്മാറ പോത്തുണ്ടി ബോയൻ കോളനിയിലെ സജിത വധക്കേസിൽ പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് പാലക്കാട് നാലാം അഡീഷണൽ ജില്ലാ കോടതി കണ്ടെത്തി. ശിക്ഷാ വിധി പ്രഖ്യാപനം നാളെ (ഒക്ടോബർ 16) ആയിരിക്കും.സജിതയെ കൊലപ്പെടുത്തിയ ശേഷം സഹോദരനോട് ഫോൺ വിളിച്ച് ചെന്താമര പറഞ്ഞത് – “ഞാൻ അവളെ വെട്ടിക്കൊന്നു”. മറുപടി ആയി സഹോദരൻ പറഞ്ഞത്, “നീ എവിടെയെങ്കിലും പോയി ചത്തോ”. ഈ ഫോൺ രേഖകളും സഹോദരന്റെ മൊഴിയും കേസിൽ നിർണായകമായി.2019 ഓഗസ്റ്റ് 31നാണ് 35 കാരിയായ അയൽവാസി സജിതയെ ചെന്താമര വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയത്. ഭാര്യ ഉപേക്ഷിച്ച് പോകാൻ കാരണക്കാരി സജിതയാണെന്ന അന്ധവിശ്വാസമാണ് ചെന്താമരയെ കൊലപാതകത്തിലേക്ക് നയിച്ചത്.

Advertisements

മുടിനീട്ടി വളർത്തിയ ഒരു സ്ത്രീയാണ് തന്റെ ജീവിതം തകർത്തതെന്ന് ജ്യോത്സ്യൻ പറഞ്ഞതിൽ നിന്നാണ് സംശയം വളർന്നത്.സജിത അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുമ്പോൾ പിറകുവഴി വീട്ടിലേക്കെത്തിയ ചെന്താമര, കത്തികൊണ്ട് കഴുത്തിൽ വെട്ടി വീഴ്ത്തുകയായിരുന്നു. രക്തം പുരണ്ട കൊടുവാൾ വീട്ടിൽ വെച്ച് പ്രതി നെല്ലിയാമ്പതി മലയിൽ ഒളിച്ചു. വിശന്ന് വലഞ്ഞതോടെ രണ്ടു ദിവസത്തിന് ശേഷം ഇറങ്ങി വന്ന ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.മൂന്ന് മാസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും ശാസ്ത്രീയ തെളിവുകൾ ഉറപ്പിക്കാനായില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പിന്നീട്, സാഹചര്യ തെളിവുകളും 50- സാക്ഷികളുടെ മൊഴികളും കേസിൽ നിർണായകമായി.ജാമ്യത്തിൽ ഇറങ്ങിയ ചെന്താമര കഴിഞ്ഞ ജനുവരി 27ന് സജിതയുടെ ഭർത്താവ് സുധാകരനെയും ഭർതൃമാതാവ് ലക്ഷ്മിയെയും വെട്ടിക്കൊന്നതോടെ വീണ്ടും വാർത്തകളിൽ ഇടം നേടി. നെന്മാറയിൽ പ്രവേശിക്കരുതെന്ന കോടതി വ്യവസ്ഥ ലംഘിച്ചായിരുന്നു കൊലപാതകം.ചെന്താമരയുടെ ഭാര്യ, സഹോദരൻ, കൊല്ലപ്പെട്ട സജിതയുടെ മകൾ തുടങ്ങി 52 പേരെയാണ് വിസ്തരിച്ചത്. പ്രതിയുടെ വസ്ത്രത്തിലെ രക്തക്കറകളും വീടിനുള്ളിലെ കാൽപ്പാടുകളും ഉൾപ്പെടെയുള്ള തെളിവുകൾ കോടതിയിൽ നിർണായകമായി.സാക്ഷികളിൽ ആരും കൂറുമാറിയില്ല. സഹോദരന്റെ രഹസ്യമൊഴിയും ഫോൺ റെക്കോർഡുകളും പ്രതിയുടെ കുറ്റം ഉറപ്പിക്കാൻ പ്രോസിക്യൂഷന് സഹായകമായി.“രണ്ടുപേരെ കൊന്നു. എത്രയും പെട്ടെന്ന് വിധി വേണം. ഇനി പുറത്തിറങ്ങേണ്ട, ആരെയും കാണേണ്ട,” — ഇരട്ടക്കൊലക്കേസിൽ അറസ്റ്റിലായപ്പോൾ ആലത്തൂർ കോടതിയിൽ ചെന്താമര പറഞ്ഞത് ഇതായിരുന്നു.

Hot Topics

Related Articles