തൊഴിലിടങ്ങൾ സ്ത്രീ സൗഹൃദം ആകണം: ഹേമലത പ്രേം സാഗർ

കോട്ടയം : രാജ്യത്ത് സ്ത്രീകൾ പൊതു ഇടങ്ങളിൽ എന്നപോലെ തൊഴിലിടങ്ങളിലും വീട്ടകങ്ങളിലും വലിയ തരത്തിലുള്ള വെല്ലുവിളികൾ നേരിടുന്ന കാലഘട്ടമാണെന്നും ,തൊഴിൽ ഇടങ്ങൾ സ്ത്രീ സൗഹൃദമാകണമെന്നും, തൊഴിൽ ഉടമകളും ,സര്‍ക്കാര്‍ സംവിധാനങ്ങളുമടക്കം തൊഴിലിടങ്ങള്‍ സ്ത്രീ സൗഹൃദമാണെന്ന് ഉറപ്പാക്കണമെന്നും കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഹേമലതാ പ്രേം സാഗർ അഭിപ്രായപ്പെട്ടു. ജോയിന്‍റ് കൗൺസിൽ ജില്ലാ വനിതാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന “കരുത്ത്” വനിതാ മാർച്ച് ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്. ജില്ലാ കളക്ട്രേറ്റിന് മുമ്പില്‍ നിന്നുമാരംഭിച്ച മാര്‍ച്ച് ജോയിന്‍റ് കൌണ്‍സില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ്.പി.സുമോദ് ഫ്ലാഗ് ഓഫ് ചെയ്തു. വര്‍ക്കിംഗ് വിമണ്‍സ് ഫോറം വര്‍ക്കിംഗ് പ്രസിഡന്‍റ് സംഗീത ഷംനാദ് മുഖ്യപ്രഭാഷണം നടത്തി.

Advertisements

ട്രേഡ് യൂണിയനുകളുടെ നേതൃസ്ഥാനത്ത് വനിതാ പ്രാതിനിധ്യം ഉറപ്പ് വരത്തക്ക രീതിയിൽ ഇടപെടലുകൾ ഉണ്ടാകണമെന്ന് സംഗീത ഷംനാദ് അഭിപ്രായപ്പെട്ടു. ജോയിന്‍റ് കൌണ്‍സില്‍ കോട്ടയം ജില്ലാ വനിതാ കമ്മറ്റി പ്രസിഡന്‍റ് ഷീല ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചയോഗത്തില്‍ ജില്ലാ വനിതാ കമ്മറ്റി സെക്രട്ടറി ഏലിയാമ്മ ജോസഫ് സ്വാഗതം ആശംസിച്ചു. ജോയിന്‍റ് കൌണ്‍സില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ്.പി.സുമോദ്, സംസ്ഥാന വനിതാ കമ്മറ്റി അംഗം ശ്രീലേഖ കെ.വി എന്നിവര്‍ അഭിവാദ്യം അര്‍പ്പി്ച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജോയിന്‍റ് കൌണ്‍സില്‍ ജില്ലാ വൈസ് പ്രസിഡൻ്റ് ജയന്തിമോള്‍ വി.സി കൃതജ്ഞത അര്‍പ്പി്ച്ചു. ജോയിന്‍റ് കൌണ്‍സില്‍ സംസ്ഥാന നേതാക്കള്‍, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍, വനിതാ ജില്ലാ കമ്മറ്റി അംഗങ്ങള്‍ ,മേഖലഭാരവാഹികള്‍ തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്ത്വം നല്‍കി.

Hot Topics

Related Articles