കെ ആർ നാരായണന്റെ അർധകായ പ്രതിമ അനാച്ഛാദനം ഉൾപ്പെടെ നാല് ദിവസത്തെ സന്ദർശനം;രാഷ്ട്രപതി ദ്രൗപതി മുർമു 21ന് കേരളത്തിൽ എത്തും

തിരുവനന്തപുരം: നാല് ദിവസത്തെ കേരള സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു 21ന് തിരുവനന്തപുരം എത്തും. ആദ്യം നിശ്ചയിച്ചതിനേക്കാള്‍ ഒരു ദിവസം മുന്‍പാണ് രാഷ്ട്രപതിയുടെ കേരളയാത്ര ആരംഭിക്കുന്നത്. ശബരിമല, ശിവഗിരി, പാലാ, എറണാകുളം എന്നിവിടങ്ങളിലെ വിവിധ പരിപാടികളാണ് സന്ദർശനത്തിലുള്‍പ്പെടുന്നത്.രാജ്ഭവന്‍, ശബരിമല ക്ഷേത്രം, പാലാ സെന്‍റ് തോമസ് കോളജ് പ്ലാറ്റിനം ജൂബിലി, എറണാകുളം സെന്‍റ് തെരേസാസ് കോളജ് ശതാബ്ദി ആഘോഷം തുടങ്ങിയവയാണ് പ്രധാന ഘട്ടങ്ങൾ.

Advertisements

സന്ദർശന ക്രമം


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒക്ടോബർ 21 (ചൊവ്വ)

ഉച്ചയ്ക്ക് 2.30ന് പ്രത്യേക വ്യോമസേനാ വിമാനത്തില്‍ ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക്. സ്വീകരണത്തിന് ശേഷം റോഡ് മാര്‍ഗം രാജ്ഭവനിലേക്കും അവിടെ അത്താഴം, വിശ്രമവും.

ഒക്ടോബർ 22 (ബുധൻ)

രാവിലെ 9.25ന് ഹെലികോപ്റ്ററിൽ നിലയ്ക്കലിലേക്ക്.11.00ന് പമ്പയിലും 11.50ന് ശബരിമലയിലും എത്തും. ക്ഷേത്ര ദർശനത്തിന് ശേഷം ശബരിമല ഗസ്റ്റ് ഹൗസില്‍ ഉച്ചഭക്ഷണം, വിശ്രമം.വൈകുന്നേരം 4.20ന് ഹെലികോപ്റ്ററിൽ തിരുവനന്തപുരത്തേക്ക് മടങ്ങി രാജ്ഭവനിൽ അത്താഴം, വിശ്രമം.

ഒക്ടോബർ 23 (വ്യാഴം)

രാവിലെ 10.30ന് രാജ്ഭവന്‍ അങ്കണത്തില്‍ മുൻ രാഷ്ട്രപതി കെ.ആര്‍. നാരായണന്‍റെ അർധകായ പ്രതിമ അനാച്ഛാദനം.11.55ന് വർക്കലയിലേക്കും 12.50ന് ശിവഗിരിയിലേക്കും എത്തും. ശ്രീനാരായണ ഗുരു മഹാസമാധി ശതാബ്ദി സമ്മേളനത്തില്‍ മുഖ്യാതിഥി.ശിവഗിരിയില്‍ ഉച്ചഭക്ഷണത്തിന് ശേഷം 3.50ന് പാലായിലേക്ക് പുറപ്പെടും.വൈകുന്നേരം 4.15 മുതല്‍ 5.05 വരെ സെന്‍റ് തോമസ് കോളജിന്റെ പ്ലാറ്റിനം ജൂബിലിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കും.ശേഷം 5.10ന് ഹെലികോപ്റ്ററില്‍ കോട്ടയത്തേക്ക്. 6.20ന് കുമരകം താജ് റിസോര്‍ട്ടിലെത്തി താമസം, അത്താഴം.

ഒക്ടോബർ 24 (വെള്ളി)

രാവിലെ 11.00ന് കോട്ടയത്തില്‍ നിന്ന് ഹെലികോപ്റ്ററില്‍ കൊച്ചിയിലേക്ക്.11.35ന് നാവിക വിമാനത്താവളത്തില്‍ സ്വീകരണം.11.50ന് റോഡ് മാര്‍ഗം എറണാകുളത്തേക്ക്.12.10 മുതല്‍ 1.00 വരെ സെന്‍റ് തെരേസാസ് കോളജിന്റെ ശതാബ്ദി ആഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കും.1.10ന് ബോള്‍ഗാട്ടി പാലസില്‍ ഉച്ചഭക്ഷണം.വൈകുന്നേരം 3.45ന് നാവിക സേനാ വിമാനത്താവളത്തില്‍ നിന്ന് ഹെലികോപ്റ്ററില്‍ നെടുമ്പാശേരിയിലേക്ക്, 4.15ന് പ്രത്യേക വ്യോമസേനാ വിമാനത്തില്‍ ഡല്‍ഹിയിലേക്ക് മടങ്ങും.

സന്ദർശനത്തിലെ പ്രധാന ഘട്ടങ്ങൾ

ശബരിമല ദർശനം

ശിവഗിരി ആശ്രമ സന്ദർശനം

കെ.ആര്‍. നാരായണന്‍റെ പ്രതിമ അനാച്ഛാദനം

പാലാ സെന്‍റ് തോമസ് കോളജ് പ്ലാറ്റിനം ജൂബിലി

എറണാകുളം സെന്‍റ് തെരേസാസ് കോളജ് ശതാബ്ദി ആഘോഷം

Hot Topics

Related Articles