സംസ്ഥാനത്ത് വീണ്ടും ഹൃദയദാനം;മസ്തിഷ്ക മരണം സ്ഥിരീകരിച്ച യുവാവിന്റെ ഹൃദയം തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലെത്തിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഹൃദയമാറ്റ ശസ്ത്രക്രിയ. മസ്തിഷ്ക മരണം സ്‌ഥിരീകരിച്ച തിരുവനന്തപുരം സ്വദേശി അമൽബാബുവിൻ്റെ ഹൃദയം എറണാകുളം സ്വദേശിക്ക് മാറ്റിവയ്ക്കും. ഹൃദയം തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലെത്തിക്കും.വൃക്കകളും, കരളും പാൻക്രിയാസും ഉൾപ്പെടെ അഞ്ച് അവയവങ്ങളാണ് ദാനം ചെയ്‌തിരിക്കുന്നത്. അഞ്ച് മനുഷ്യർക്കാണ് പുതുജീവൻ നൽകുക.

Advertisements

Hot Topics

Related Articles