സംസ്ഥാനത്തെ രണ്ട് ഇൻസ്‌പെക്ടർമാർക്ക് ഡിവൈഎസ്പിമാരായി സ്ഥാനക്കയറ്റം; 25 ഡിവൈഎസ്പിമാരെ സ്ഥലം മാറ്റിയും ഉത്തരവ്; കോട്ടയം വൈക്കം ഡിവൈഎസ്പിയ്ക്കും സ്ഥലം മാറ്റം

കോട്ടയം: സംസ്ഥാനത്ത് രണ്ട് ഇൻസ്‌പെക്ടർമാരെ ഡിവൈഎസ്പിമാരായി സ്ഥാനക്കയറ്റം നൽകിയുള്ള ഉത്തരവ് ആഭ്യന്തര വകുപ്പ് പുറത്തിറക്കി. സ്ഥാനക്കയറ്റം ലഭിച്ച ഇൻസ്‌പെക്ടർമാരായ പി.കെ രാജ്‌മോഹനെ തൃശൂർ റേഞ്ച് എസ്.എസ്.ബിയിലും എം.പി രജീഷിനെ പേരാമ്പ്രയിലുമാണ് നിയമിച്ചിരിക്കുന്നത്. സ്ഥലം മാറ്റം ലഭിച്ച ഡിവൈഎസ്പിമാർ അനുരൂപ് ആർ.എസ് (ശംഖുമുഖത്ത് നിന്ന് കാട്ടാക്കടയിലേയ്ക്ക്), ആർ.റാഫി (കാട്ടാക്കടയിൽ നിന്നും ശംഖുമുഖത്തേയ്ക്ക്), പി. അനിൽകുമാർ (ജൂനിയർ) കഴക്കൂട്ടം സൈബർ സിറ്റിയിൽ നിന്നും നെയ്യാറ്റിൻകരയിലേയ്ക്ക്), ചന്ദ്രദാസ് എസ് (നെയ്യാറ്റിൻകരയിൽ നിന്നും കഴക്കൂട്ടത്തേയ്ക്ക്), സി.ബിനു (തിരുവനന്തപുരം റേഞ്ച് ക്രൈംബ്രാഞ്ചിൽ നിന്നും ഫോർട്ടിലേയ്ക്ക്), എൻ.ഷിബു (ഫോർട്ടിൽ നിന്നും തിരുവനന്തപുരം ക്രൈംബ്രാഞ്ചിലേയ്ക്ക്), ടി.അനിൽകുമാർ (സീനിയർ) (ക്രൈംബ്രാഞ്ച് ഹെഡ് ക്വാർട്ടേഴ്‌സിൽ നിന്നും ചേർത്തലയിലേയ്ക്ക്), ടി.ബി വിജയൻ (വൈക്കത്ത് നിന്നും തൃക്കാക്കരയിലേയ്ക്ക്), പി.എസ് ഷിജു (തൃക്കാക്കരയിൽ നിന്നും വൈക്കത്തേയ്ക്ക്), പി.സി ബിജുകുമാർ (ചാലക്കുടിയിൽ നിന്നും കൊടുങ്ങല്ലൂരിലേയ്ക്ക്), വി.കെ രാജു (കൊടുങ്ങല്ലൂരിൽ നിന്നും ചാലക്കുടിയിലേയ്ക്ക്), മനോജ്കുമാർ ആർ (ഷൊർണ്ണൂരിൽ നിന്നും ആലത്തൂരിലേയ്ക്ക്), എൻ.മുരളീധരൻ (ആലത്തൂരിൽ നിന്നും ഷൊർണ്ണൂരിലേയ്ക്ക്), എ. ഉമേഷ് (കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും വടക്കരയിലേയ്ക്ക്), ആർ.ഹരിപ്രസാദ് (വടകരയിൽ നിന്നും കോഴിക്കോട് നോർത്ത് മെഡിക്കൽ കോളേജ് സബ് ഡിവിഷൻ), എൻ.സുനിൽകുമാർ പേരാമ്പ്രയിൽ നിന്നും കോഴിക്കോട് സിറ്റി ക്രൈംബ്രാഞ്ച്), കെ.വി പ്രമോദൻ (കൂത്ത്പറമ്പിൽ നിന്നും പേരാവൂരിലേയ്ക്ക്), ആസാദ് മരുത്തേരിപ്പോയി (പേരാവൂരിൽ നിന്നും കൂത്തുപറമ്പിലേയ്ക്ക്), കെ.പി സുരേഷ് ബാബു (കോഴിക്കോട് റൂറൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയിൽ നിന്നും കാഞ്ഞങ്ങാട്ടേയ്ക്ക്), സി.കെ സുനിൽ കുമാർ (കാഞ്ഞങ്ങാട്ട് നിന്ന് കാസർകോടിന്), വർഗീസ് അലക്‌സാണ്ടർ (കാസർകോട് നിന്ന് തൃശൂർ റൂറൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയിലേയ്ക്ക്), എസ്.എസ് സുരേഷ് ബാബു (കൊല്ലം സിറ്റി നർക്കോട്ടിക് സെല്ലിൽ നിന്നും വയനാട് ക്രൈംബ്രാഞ്ചിലേയ്ക്ക്), മുഹമ്മദ് ഹനീഫ് മുസലിയാർ (പാലക്കാട് നർക്കോട്ടിക് സെല്ലിൽ നിന്നും മലപ്പുറം ക്രൈംബ്രാഞ്ചിലേയ്ക്ക്), എം.ടി ജേക്കബ് (കണ്ണൂർ ജില്ലാ ക്രൈംബ്രാഞ്ചിൽ നിന്നും പാലക്കാട് നർക്കോട്ടിക് സെല്ലിലേയ്ക്ക്), ടി.പി സുമേഷ് (കാസർകോട് ഇക്കണോമിക്‌സ് ഒഫൻസ് വിംങിംൽ നിന്നും കണ്ണൂർ ജില്ലാ ക്രൈംബ്രാഞ്ചിലേയ്ക്ക്).

Advertisements

Hot Topics

Related Articles