കൊൽക്കത്തയിൽ യുവ ഡോക്ടറെ ബലാത്സംഗ ചെയ്ത കേസിലെ പ്രതിയുടെ അനന്തരവളെ മരിച്ച നിലയിൽ കണ്ടെത്തി

കൊൽക്കത്ത :യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയുടെ അനന്തരവളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ബൊവാനിപൊരേയിലെ വീട്ടിനുള്ളിലെ അലമാരയ്ക്കുള്ളിലായിരുന്നു 11കാരി സുരഞ്ജന സിംഗിനെ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്.ആർ.ജി. കർ മെഡിക്കൽ കോളേജിലെ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ

Advertisements

പ്രതിയായ സഞ്ജയ് റോയിയുടെ അനന്തരവളാണ് സുരഞ്ജന. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.സുരഞ്ജനയുടെ പിതാവായ ഭോലാ സിംഗിനെയും രണ്ടാനമ്മ പൂജയെയും നാട്ടുകാർ കയ്യേറ്റം ചെയ്തതായി റിപ്പോർട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുട്ടിയെ ഇരുവരും പതിവായി മർദ്ദിച്ചിരുന്നതായാണ് അയൽവാസികളുടെ ആരോപണം. നാട്ടുകാർ പൂജയെ മുടിയിൽ പിടിച്ച് വലിച്ചിഴച്ച് മർദ്ദിക്കുകയും ഭോലയെ ചെരിപ്പുകൊണ്ട് അടിക്കുകയും ചെയ്തതായി ദൃക്സാക്ഷികൾ പറഞ്ഞു.സഞ്ജയ് റോയിയുടെ സഹോദരി ബബിതയാണ് ഭോലാ സിംഗിന്റെ ആദ്യഭാര്യ. ബബിത ജീവനൊടുക്കിയതിനെ തുടർന്ന്, അവളുടെ ഇളയ സഹോദരിയായ പൂജയെയാണ് ഭോലാ പിന്നീട് വിവാഹം ചെയ്തത്.അലമാരയിലെ ഹാംഗറിലുണ്ടായിരുന്ന തുണിയിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ് സുരഞ്ജനയെ കണ്ടെത്തിയത്. പൂജ ആശുപത്രിയിൽ പോയി വീട്ടിലേക്ക് മടങ്ങിയപ്പോൾ 11കാരിയെ മരിച്ച നിലയിൽ കാണുകയായിരുന്നു.പിതാവും രണ്ടാനമ്മയും കുട്ടിയെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചിരുന്നതായി നാട്ടുകാർ ആരോപിക്കുന്നു. രാത്രി വൈകിയും പുലർച്ചെയും കുട്ടിയെ പുറത്താക്കി വിടുകയും ബെൽറ്റ് കൊണ്ട് അടിക്കുകയും തല ഭിത്തിയിൽ ഇടിക്കുകയുമായിരുന്നു പതിവെന്ന് അയൽവാസികൾ പറയുന്നു.പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ആത്മഹത്യയെന്ന പ്രാഥമിക നിഗമനമാണെങ്കിലും കൊലപാതക സാധ്യതയും ഉദ്യോഗസ്ഥർ തള്ളിക്കളഞ്ഞിട്ടില്ല. സംഭവസമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ലെന്നാണ് വിവരം. കുടുംബത്തിൽ ആരും ഇതുവരെ ഔദ്യോഗികമായി പരാതി നൽകിയിട്ടില്ല.

Hot Topics

Related Articles