കേരളപ്പിറവി ദിനാഘോഷം: മുഖ്യമന്ത്രിയുടെ ചടങ്ങില്‍ കേരളീയ വേഷം നിര്‍ബന്ധം; സര്‍ക്കുലര്‍ പുറത്ത്

തിരുവനന്തപുരം:കേരളപ്പിറവി ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടിയില്‍ കേരളീയ വേഷം നിർബന്ധമാക്കി ഭരണഭാഷാ വകുപ്പ്.സെക്രട്ടറിയേറ്റില്‍ നടക്കുന്ന സമ്മേളനത്തില്‍ കേരളീയ വേഷം ധരിച്ചെത്തണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള സർക്കുലർ ഇറക്കിയിട്ടുണ്ട്.മലയാള ദിന – ഭരണഭാഷാ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുന്നത് മുഖ്യമന്ത്രിയാണ്. നവംബർ ഒന്നിന് സെക്രട്ടറിയേറ്റ് ദർബാർ ഹാളിലാണ് ചടങ്ങ് നടക്കുന്നത്. ഉദ്യോഗസ്ഥ – ഭരണപരിഷ്‌കാര വകുപ്പ് സംഘടിപ്പിക്കുന്ന പരിപാടിയില്‍ പ്രമുഖ വ്യക്തികളെ ആദരിക്കും

Advertisements

Hot Topics

Related Articles