അഹമ്മദാബാദ് സോള സിവിൽ ആശുപത്രിയിൽ അതിക്രമം;രോഗിയുടെ പിതാവിനെ അടിച്ച വനിത ഡോക്ടറുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു

അഹമ്മദാബാദ്: അഹമ്മദാബാദിലെ സോള സിവില്‍ ആശുപത്രിയിൽ ചികിത്സ തേടി വന്ന രോഗിയുടെ പിതാവിനെ ക്രൂരമായി മർദ്ദിച്ച ഡോക്ടറുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.ഒക്ടോബർ 26നാണ് സംഭവം . വനിതാ ഡോക്ടർ ഇയാളെ അടിക്കുന്നതിൻ്റെ വീഡിയോയാണ് പ്രചരിക്കുന്നത് . ആശുപത്രിയിലെ സിസിടിവിയിലാണ് ദൃശ്യങ്ങള്‍ പതിച്ചത്. വീഡിയോ വൈറലായതോടെ ആശുപത്രിക്കും ഡോക്ടറുടെ സമീപനത്തെക്കുറിച്ചും വ്യാപക വിമർശനമാണ് ഉയരുന്നത്.ആഷിക് ഹരിഭായ് ചാവ്ഡ എന്നയാളാണ് മർദ്ദനത്തിന് ഇരയായത്. രോഗബാധിതയായ മകള്‍ക്ക് ചികിത്സ തേടിയാണ് ഇയാള്‍ ആശുപത്രിയിലെത്തിയത്.

Advertisements

കുട്ടിക്ക് ചികിത്സ നിഷേധിച്ചതിനെ തുടർന്നാണ് തർക്ക് ആരംഭിച്ചത്. ഡോക്ടറുടെ മോശം പെരുമാറ്റം ഫോണിൽ പകർത്താൻ ശ്രമിച്ചതോടെ ആഷികിനോട് ഇവർ ദേഷ്യപ്പെടുകയും മുകത്തടിക്കുകയും ചെയ്തു.മൊബൈലില്‍ ദൃശ്യങ്ങള്‍ പകർത്തുന്നത് അവസാനിപ്പിക്കാൻ ആവശ്യപ്പെടുകയും, ഇയാളുടെ മുഖത്തടിക്കുകയുമായിരുന്നു. സമീപത്ത് ഒരു സുരക്ഷാ ജീവനക്കാരനുണ്ടായിരുന്നെങ്കിലും, അയാള്‍ അക്രമം തടയാൻ ശ്രമിച്ചില്ലെന്നും പരാതിയില്‍ പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുട്ടിയോട് മോശമായി പെരുമാറിയതായും അയാള്‍ അരോപിക്കുന്നുണ്ട്. വൈറലായ വീഡിയോയില്‍ അവർ ആഷികിനോട് മോശമായി പെരുമാറുന്നതും ഫോണ്‍ മാറ്റാൻ ആവശ്യപ്പെടുന്നതും കാണാം.വീഡിയോ വൈറലായതോടെ ഡോക്ടറുടെ പെരുമാറ്റത്തിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. അവരെ സസ്‌പെൻഡ് ചെയ്യുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്യണമെന്നും പലരും ആവശ്യപ്പെട്ടു.

ഒരു രോഗിക്കോ കുടുംബാംഗത്തിനോ എതിരായ അക്രമം ഒരു സാഹചര്യത്തിലും അംഗീകരിക്കാനാവില്ലെന്ന് നിരവധി ആളുകള്‍ കമൻറ് ചെയ്തു. എന്നാല്‍ വീഡിയോയിലുള്ളത് സത്യമാണോ എന്നും, യഥാർത്ഥ സാഹചര്യം അതില്‍ പകർന്നിട്ടുണ്ടാകില്ലെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്. എന്നാല്‍ സംഭവത്തെക്കുറിച്ച്‌ സോള സിവില്‍ ആശുപത്രി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Hot Topics

Related Articles