എംസി റോഡിൽ ചങ്ങനാശേരി തുരുത്തിയിൽ നിയന്ത്രണം നഷ്ടമായ കാർ ഓട്ടോറിക്ഷയിലും മറ്റൊരു കാറിലും ഇടിച്ച ശേഷം ബജിക്കടയിലേയ്ക്ക് ഇടിച്ചു കയറി; അപകടത്തിൽ ആർക്കും പരിക്കില്ല

ചങ്ങനാശേരി: എംസി റോഡിൽ തുരുത്തിയിൽ നിയന്ത്രണം നഷ്ടമായ കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലും മറ്റൊരു കാറിലും ഇടിച്ച ശേഷം ബജിക്കടയിലേയ്ക്ക് ഇടിച്ചു കയറി. അപകടത്തിൽ ആർക്കും പരിക്കേറ്റില്ലെങ്കിൽ എംസി റോഡിൽ ഗതാഗതം തടസപ്പെട്ടു. ഇന്ന് വൈകിട്ട് 4.15 ഓടെയായിരുന്നു അപകടം. ചങ്ങനാശേരി ഭാഗത്തു നിന്നും ചിങ്ങവനം ഭാഗത്തേയ്ക്ക് വരികയായിരുന്നു കാർ. ഈ കാർ നിയന്ത്രണം നഷ്ടമായി എതിർ ദിശയിൽ നിന്നും എത്തിയ കാറിൽ ആദ്യം ഇടിച്ചു. ഇതിന് ശേഷം റോഡരികിലെ ബജിക്കടയ്ക്ക് മുന്നിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മുന്നിലേയ്ക്ക് നീങ്ങിയ ഓട്ടോറിക്ഷ ബജിക്കടയ്ക്കുള്ളിലേയ്ക്കു കയറി. കാറും ഓട്ടോറിക്ഷയ്ക്ക് പിന്നാലെ ബജിക്കടയിലേയ്ക്ക് ഇടിച്ചു കയറി. കടയിലുണ്ടായിരുന്നവർ ഓടി മാറിയതിനാൽ വൻ അപകടം ഒഴിവായി.

Advertisements

Hot Topics

Related Articles