ശ്രം ശക്തി നീതി 2025 ഭരണഘടനാവിരുദ്ധമെന്ന് കോൺഗ്രസ്;പുതിയ തൊഴിൽനയത്തെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് രംഗത്ത്

ന്യൂഡൽഹി:പുതിയ ‘ശ്രം ശക്തി നീതി 2025’ തൊഴിൽ നയത്തെച്ചൊല്ലി കോൺഗ്രസ് സർക്കാരിനെതിരെ കടുത്ത വിമർശനം ഉയർത്തി. മനുസ്മൃതി പോലുള്ള പുരാതന ഗ്രന്ഥങ്ങളിൽ നിന്നാണ് ഈ നയത്തിന് പ്രചോദനം ലഭിച്ചതെന്നും, അതിലൂടെ ഭരണഘടനയെയും ഡോ. ബി.ആർ. അംബേദ്കറിന്റെ പാരമ്പര്യത്തെയും അപമാനിക്കുന്നതാണെന്നും കോൺഗ്രസ് ആരോപിച്ചു.പാർട്ടിയുടെ കമ്യൂണിക്കേഷൻസ് ഇൻചാർജ് ജനറൽ സെക്രട്ടറി ജയറാം രമേശ് ആരോപിച്ചത്, “നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾ മറികടന്ന് മനുസ്മൃതിയിൽ നിന്നാണ് ഈ നയത്തിന് ആശയം ലഭിച്ചത്. ജാതിവ്യവസ്ഥക്കും അസമത്വത്തിനും കാരണമായ ഗ്രന്ഥമാണ് മനുസ്മൃതി. അതിനാൽ ഇതിലൂടെ ഭരണഘടനയെ നേരിട്ട് അവഹേളിച്ചിരിക്കുകയാണ് മോദി സർക്കാർ,” എന്നായിരുന്നു.

Advertisements

1949 നവംബർ 26-ന് ഭരണഘടന അംഗീകരിച്ചതുമുതൽ ആർ.എസ്.എസ്. ഭരണഘടനയ്ക്കെതിരായ നിലപാടിലാണ് എന്ന് ജയറാം രമേശ് ആരോപിച്ചു. “ഭരണഘടന മനുസ്മൃതിയുടെ മൂല്യങ്ങളെ അടിസ്ഥാനമാക്കിയല്ല എന്നതുകൊണ്ടാണ് ആർ.എസ്.എസ് അതിനെ എതിർത്തത്. ഇപ്പോൾ മോദി സർക്കാരിന്റെ കരട് രേഖയിൽ പറയുന്നത്, ശ്രം ശക്തി നീതിക്ക് പ്രചോദനം ഭരണഘടനയിൽ നിന്നല്ല, മറിച്ച് മനുസ്മൃതി പോലുള്ള പുരാതന ഗ്രന്ഥങ്ങളിൽ നിന്നാണ് എന്നതാണ്. ഇത് ഭരണഘടനയോടുള്ള അവഹേളനമാണ്,” എന്നും അദ്ദേഹം പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബിഹാറിലെ എൻഡിഎയുടെ ഇരട്ട എഞ്ചിൻ സർക്കാർ സംവരണ നിയമത്തിന് ഭരണഘടനാപരമായ സംരക്ഷണം ഉറപ്പാക്കാത്തതെന്തെന്ന് അദ്ദേഹം ചോദിച്ചു. “ഭരണഘടനയെ ദിവസേന അപമാനിക്കുകയും ആക്രമിക്കുകയും ചെയ്യുന്ന മോദി സർക്കാരിന്റെ സമീപനം അംബേദ്കറിന്റെ പാരമ്പര്യത്തോട് പൂർണമായും വിരോധമാണെന്നും” ജയറാം രമേശ് കൂട്ടിച്ചേർത്തു.കോൺഗ്രസ് നേരത്തെ തന്നെ ഈ മാസം ആദ്യം പുറത്തിറക്കിയ പുതിയ കരട് ശ്രം ശക്തി നയം മനുസ്മൃതിയുടെ തത്വങ്ങളിലേക്കുള്ള തിരിച്ചുപോക്കാണെന്ന് ആരോപിച്ചിരുന്നു. കരട് രേഖയിൽ മനുസ്മൃതി, യാജ്ഞവല്ക്യസ്മൃതി, നാരദസ്മൃതി, ശുക്രനീതി, അർഥശാസ്ത്രം തുടങ്ങിയ പുരാതന ഗ്രന്ഥങ്ങളിൽ പറയുന്ന ‘രാജധർമ്മം’ എന്ന ആശയത്തെ അടിസ്ഥാനമാക്കി തൊഴിൽനയത്തിന്റെ ധാർമികത വിശദീകരിക്കുന്നുണ്ട്.

“തൊഴിലാളികളുടെ ന്യായമായ വേതനവും ചൂഷണത്തിൽനിന്നുള്ള സംരക്ഷണവും ഭരണാധികാരിയുടെ കടമയായാണ് പുരാതന ഗ്രന്ഥങ്ങൾ വ്യക്തമാക്കുന്നത്. ആധുനിക തൊഴിൽനിയമങ്ങൾ രൂപംകൊള്ളുന്നതിനും മുൻപേ തന്നെ ഈ ആശയങ്ങൾ നാഗരിക ഘടനയുടെ ഭാഗമായിരുന്നു,” എന്നതാണു കരട് രേഖയിൽ പറയുന്നത്.

Hot Topics

Related Articles