രാമപുരം ഉപജില്ല സ്കൂൾ കലോത്സവം ലോഗോ പ്രകാശനം ചെയ്തു

വെളിയന്നൂർ : നവംബർ 12, 13, 14, തീയതികളിൽ വന്ദേമാതരം ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടക്കുന്ന രാമപുരം ഉപജില്ല കലോത്സവം *കലാരവം – 2025-ൻ്റെ മുന്നോടിയായി ലോഗോ പ്രകാശനം വെളിയന്നൂർ പഞ്ചായത്ത് വികസന കാര്യ കമ്മറ്റി ചെയർമാൻ -സണ്ണി പുതിയിടം രാമപുരം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ജോളിമോൾ ഐസക്കിനു നൽകി പ്രകാശനം ചെയ്തു.

Advertisements

സ്കൂൾ മാനേജർ രാജേഷ്, പിടിഎ പ്രസിഡന്റ് ജോസൺ തോമസ്, എംപിടിഎ പ്രസിഡന്റ് അനു
പ്രിൻസിപ്പാൾ ജയേഷ് എസ് കെ ഹെഡ്മിസ്ട്രസ് സുജാത കെ എൻ
മികച്ച ലോഗോ തയ്യാറാക്കിയ അഭിനന്ദ അജിത്ത്, മാതാപിതാക്കൾ,അധ്യാപകനായ ഡോമിനിക് സെന്റ് ആഗസ്റ്റിൻ സ്കൂൾ രാമപുരം, ബി ആർ സി ബി പി സി ജോഷി കുമാരൻ , വിവിധ കമ്മിറ്റി കൺവീനർമാരായ തങ്കച്ചൻ യു പി , ശ്രീകുമാർ എം ,ജോസ് രാഗാദ്രി, ജലജ ഡി ,രാധിക പടിപ്പുര, പി ടി എ അംഗങ്ങൾ, അധ്യാപക, അനധ്യാപകർ, വിവിധ സംഘടനാ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. മികച്ച ലോഗോ തയ്യാറാക്കിയ അഭിനന്ദ അജിത്തിന് പ്രോഗ്രാം കമ്മിറ്റി ക്യാഷ് അവാർഡ് നൽകി ആദരിച്ചു. വെളിയന്നൂരിൻ്റെ മണ്ണിൽ രാമപുരം സബ് ജില്ലയിലെ 2500 കലാപ്രതിഭകളാണ് നവംബർ 12, 13, 14 തീയതികളിൽ കലാരവം 2025 ൽ പങ്കെടുക്കുന്നത്.

Hot Topics

Related Articles