കോട്ടയം: കേരളത്തിലെ റേഷൻ വ്യാപാരികളുടെ 2018 ൽ നിലവിൽ വന്ന വേതന പാക്കേജ് കാലോചിതമായി പരിഷ്ക്കരിക്കണമെന്നാവശ്യപ്പെട്ട് റേഷൻ വ്യാപാരി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നവംബർ ഒന്നിന് സംസ്ഥാന വ്യാപകമായി താലൂക്ക് സപ്ലൈ ഓഫീസ് പടിക്കൽ മാർച്ചും ധർണ്ണയും സംഘടിപ്പിക്കുന്നു.
ഉച്ചക്ക് 12.30 ന് കോട്ടയം താലൂക്ക് സപ്ലൈ ഓഫിസ് പടിക്കൽ നടത്തുന്ന സമര പരിപാടി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ എ ഉൽഘാടനം ചെയ്യുന്നു.
ജിമ്മി തോമസ് അധ്യക്ഷത വഹിക്കും. സംഘടന സംസ്ഥാന ജില്ലാ ഭാരവാഹികൾ പങ്കെടുക്കും.
Advertisements


