കാർ നിയന്ത്രണം വിട്ട് പാടത്തേയ്ക്ക് മറിഞ്ഞു

അലപ്പുഴ:
ഡ്രൈവിങിനിടെ ഉറങ്ങിപ്പോയി കാർ നിയന്ത്രണം വിട്ട് പാടത്തേയ്ക്ക് മറിഞ്ഞു. പച്ചക്കറി കച്ചവടം നടത്തുന്ന ചങ്ങങ്കരി സ്വദേശി അജി കുമാറിൻ്റെ കാറാണ് പാടത്തേയ്ക്ക് മറിഞ്ഞത്. അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയിൽ വെള്ളക്കിണർ ജംഗ്ഷനു സമീപം കഴിഞ്ഞ ദിവസം രാത്രി
പതിനൊന്നരയോടെയാണ് സംഭവം നടന്നത്. കാർ പാടത്തേയ്ക്ക് മറിഞ്ഞെങ്കിലും അജി കുമാർ പരിക്കുകൾ കൂടാതെ രക്ഷപ്പെട്ടു. കാറിൽ നിന്ന് പുറത്തിറങ്ങിയ അജി എടത്വ പോലീസ് സ്റ്റേഷനിലേയ്ക്ക് ഫോണിൽ അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി തുടർ നടപടി സ്വീകരിച്ചു.

Advertisements

Hot Topics

Related Articles