“പൊതു യോഗവും ഭരണസമിതി തെരഞ്ഞെടുപ്പും നടത്തി

തലയോലപ്പറമ്പ് : “കെ ആർ നാരായണൻ സ്മാരക എസ്എൻഡിപി യൂണിയനിലെ 2071ഇടയ്ക്കാട്ടു വയൽ ശാഖയുടെ വാർഷിക പൊതുയോഗവും ഭരണസമിതിതെരഞ്ഞെടുപ്പും യൂണിയൻ സെക്രട്ടറി എസ് ഡി സുരേഷ്ബാബു അധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ്‌ രഞ്ജിത് രാജപ്പൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഗിരിജ കമൽ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. പ്രസിഡന്റ്‌ പി എം സോമൻ സ്വാഗതം ആശംസിച്ചു.വൈസ് പ്രസിഡന്റ്‌ ബിജു കാരിതടം കൃതജ്ഞതപറഞ്ഞു. യൂണിയൻ വനിതാ സംഘം പ്രസിഡന്റ്‌ ധന്യ പുരുഷോത്തമൻ, യൂത്ത് മൂവ് മെന്റ് യൂണിയൻ പ്രസിഡന്റ്‌ ഗൗതം- സുരേഷ് ബാബു, ശ്രെയസ്സൻ ശാന്തി, തുടങ്ങിയവർ ആശംസ പ്രസംഗങ്ങൾ നടത്തി. പുതിയ ഭാരവാഹികളായി കെ എ ബിജു കാരിതടത്തിൽ പ്രസിഡന്റ്‌ പ്രകാശ് പി നാരായണൻ വൈസ് പ്രസിഡന്റ്‌ ഗിരിജ കമൽ സെക്രട്ടറി പി എം സോമൻ യൂണിയൻ കമ്മിറ്റി എന്നിവർ അടങ്ങുന്ന 14അംഗങ്ങൾ ഉള്ള എക്സിക്യൂട്ടീവ് കമ്മറ്റിയും തെരഞ്ഞെടുത്തു.

Advertisements

Hot Topics

Related Articles