കോട്ടയം: റെയിൽവേ സ്റ്റേഷൻ പ്ളാറ്റ്ഫോമിൽ വിൽപ്പനയ്ക്ക് എത്തിച്ച 500 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. വെസ്റ്റ് ബംഗാൾ സ്വദേശിയായ മണിക്കൂർ മാൽഡാ അക്രമാൽ ഹുസൈനെ (28) യാണ് കോട്ടയം റെയിൽവേ പൊലീസ് സ്റ്റേഷൻ എസ് എച്ച് ഒ റെജി പി ജോസഫിൻ്റെ നേതൃത്വത്തിലുള്ള സംഘം ആണ് അറസ്റ്റ് ചെയ്തത്. കോട്ടയം റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ ബാഗിനുള്ളിൽ കഞ്ചാവുമായി എത്തിയതായിരുന്നു ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ്. റെയിൽവേ പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് ഇയാളുടെ ബാഗിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തത്. സി പി ഒ മാരായ ഗോകുൽ , ജുബിൻ , അർ പി എഫ് ഹെഡ് കോൺസ്റ്റബിൾ മനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Advertisements


