അഹമ്മദാബാദ് വിമാനദുരന്തം: പൈലറ്റിനെ കുറ്റപ്പെടുത്താനാകില്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: അഹമ്മദാബാദ് വിമാനദുരന്തവുമായി ബന്ധപ്പെട്ട കേസിൽ പൈലറ്റിനെ കുറ്റപ്പെടുത്താനാകില്ലെന്ന വാക്കാലുള്ള പരാമർശവുമായി സുപ്രീംകോടതി.ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് കോടതി ഈ വാക്കാലുള്ള പരാമർശം നടത്തിയത്.അറസ്റ്റുമായി ബന്ധപ്പെട്ട കേസുകളിൽ സുപ്രീംകോടതി നിർദേശവും നൽകി. അറസ്റ്റിനുള്ള കാരണം വ്യക്തമായി എഴുതി നൽകണം എന്നത് ഇനി മുതൽ എല്ലാ കേസുകളിലും ബാധകമായ നിയമമായി കോടതി വ്യക്തമാക്കി.

Advertisements

അറസ്റ്റ് ചെയ്യപ്പെടുന്നയാൾക്ക് മനസ്സിലാകുന്ന ഭാഷയിൽ തന്നെ കാരണം എഴുതി നൽകണമെന്ന് കോടതി പറഞ്ഞു. കാരണം വ്യക്തമാക്കാതെ നടത്തുന്ന അറസ്റ്റ് നിയമവിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി.എഴുതി നൽകാൻ കഴിയാത്ത സാഹചര്യമുണ്ടെങ്കിൽ വാക്കാലെങ്കിലും അറസ്റ്റിന്റെ കാരണം അറിയിക്കണം. കൂടാതെ, അറസ്റ്റിലായയാളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നതിന് കുറഞ്ഞത് രണ്ട് മണിക്കൂർ മുമ്പ് കാരണം എഴുതി നൽകണമെന്നും സുപ്രീംകോടതി വാക്കാലുള്ള പരാമർശം നടത്തി.

Hot Topics

Related Articles