കോട്ടയം: പുതുതായി എറണാകുളത്ത് നിന്ന് ബെംഗളൂരുലേക്ക് ആരംഭിക്കുന്ന വന്ദേഭാരത് എക്സ്പ്രസ് ട്രയിൻ കോട്ടയത്തേക്ക് നീട്ടണമെന്ന് ഫ്രാൻസിസ് ജോർജ് എം.പി. റയിൽവേ മന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
Advertisements
ബെംഗളൂരുവിൽ പഠിക്കുകയും ജോലി ചെയ്യുന്ന കോട്ടയം, ഇടുക്കി പത്തനംതിട്ട ജില്ലകളിലെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്കും ഉദ്യോഗസ്ഥർക്കും ഈ ട്രയിൻ പ്രയോജനപ്പെടണമെങ്കിൽ കോട്ടയത്ത് നിന്ന് സർവ്വീസ് ആരംഭിക്കണം.
നിലവിൽ സർവ്വീസ് നടത്തുന്ന എറണാകുളം – ബാഗ്ലൂരു ഇൻ്റർസിറ്റി എക്സ്പ്രസ് കോട്ടയത്തേക്ക് നീട്ടണമെന്നുള്ള ആവശ്യവും ഇതുവരെ പരിഗണിച്ചിട്ടില്ലന്നും എം.പി. പറഞ്ഞു.


