കോട്ടയം : ശബരിമല മണ്ഡലകാലത്ത് ദർശനത്തിനായി എത്തുന്ന തീർത്ഥാടകർക്ക് ആവശ്യമായ ക്രമീകണങ്ങൾ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് ഫ്രാൻസിസ് ജോർജ് എം.പി. റയിൽവേ അധികൃതരുമായി ചർച്ച നടത്തി.
കോട്ടയം റയിൽവേ സ്റ്റേഷനിൽ എത്തിയ എം.പി. യെ റയിൽവേ സ്റ്റേഷൻ മാനേജർ സ്വീകരിച്ചു. തുടർന്ന് തീർത്ഥാടകർക്കായി ഒരുക്കിയ സൗകര്യങ്ങൾ നേരിട്ട് വിലയിരുത്തി.
റയിൽവേ കവാടത്തിലെ റോഡിൻ്റെ ടാറിങ്ങും പ്ലാറ്റ് ഫോമുകളിലെ അറ്റകുറ്റപ്പണികളും ഉടനെ പൂർത്തിയാക്കും. തീർത്ഥാടകരായി എത്തുന്ന ഭക്തജനങ്ങൾക്കുള്ള വിശ്രമ കേന്ദ്രം, പ്രീപെയ്ഡ് ടാക്സി കൗണ്ടർ, കെ.എസ്.ആർ.ടി.സിയുടെ ബുക്കിംഗ് കൗണ്ടർ എന്നിവയും ആരംഭിക്കും. റയിൽവേ സ്റ്റേഷനുകളുടെ പരിസരത്തെ വെട്ടക്കുറവ് പരിഹരിക്കാൻ പ്രത്യേക ലൈറ്റുകൾ സ്ഥാപിക്കും.
പ്ലാറ്റ് ഫോമുകളിൽ റൂഫിങ്ങ് ഇല്ലാത്ത സ്ഥലങ്ങളിൽ അവ നിർമ്മിക്കുന്ന നടപടികൾ ത്വരിതപ്പെടുത്തും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയം റയിൽവേ സ്റ്റേഷനിൽ ഹൃസ്വ-ദീർഘകാല അടിസ്ഥാനത്തിൽ നടത്തേണ്ട വികസന പ്രവർത്തനങ്ങൾ സംബന്ധിച്ച രൂപരേഖ തയ്യാറാക്കി കേന്ദ്ര റയിൽവേ മന്ത്രിക്ക് സമർപ്പിക്കുമെന്ന് ഫ്രാൻസിസ് ജോർജ് എം.പി. യോഗത്തിൽ പറഞ്ഞു.
സീനിയർ സെക്ഷൻ എഞ്ചിനീയർ മാത്യു ജോസഫ്, ഡപ്യൂട്ടി സ്റ്റേഷൻ മാനേജർ മാത്യൂ എന്നിവർ സംബന്ധിച്ചു.


