ന്യൂഡൽഹി :ചെങ്കോട്ടയ്ക്കു സമീപം സ്ഫോടനം.ചെങ്കോട്ട മെട്രോ സ്റ്റേഷൻ്റെ ഗേറ്റ് നമ്പർ 1 ന് സമീപം നിർത്തിയിട്ട കാർ പൊട്ടിത്തെറിയ്ക്കുകയായിരുന്നു. സ്ഫോടനത്തിൽ ഒരു മരണം. നാലോളം വാഹനങ്ങൾക്ക് തീപിടിച്ചതായാണ് വിവരം. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.സ്ഫോടന ശബ്ദം കേട്ട ഉടൻ ആളുകൾ പരിഭ്രാന്തരാവുകയും ഓടുകയുമായിരുന്നു. തിരക്കുള്ള പ്രദേശത്താണ് സ്ഫോടനം നടന്നത്. കാറിനു സമീപമുണ്ടായിരുന്ന പലർക്കും പരുക്കേറ്റിട്ടുണ്ട്.ജമ്മു കശ് സ്വദേശികളായ ഡോക്ടർമാരെ പൊലീസ് ഇന്ന് രാവിലെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്ന് ആയുധങ്ങൾ അടക്കം പിടിച്ചെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് സ്ഫോടനം നടക്കുന്നത്.
Advertisements


