തിരുവനന്തപുരം മ്യൂസിയം വളപ്പിൽ തെരുവുനായ ആക്രമണം; പ്രഭാത സവാരിക്ക് ഇറങ്ങിയ 5 പേർക്ക് പരിക്ക്

തിരുവനന്തപുരം: മ്യൂസിയം വളപ്പിൽ തെരുവുനായ ആക്രമണത്തിൽ അഞ്ചുപേർക്ക് കടിയേറ്റു. പ്രഭാത സവാരിക്കിറങ്ങിയവരെയാണ് നായ ആക്രമിച്ചത്. പരുക്കേറ്റവർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. നടന്ന് നീങ്ങുന്നതിനിടെ പിന്നിലൂടെ എത്തിയ നായ ആക്രമിക്കുകയായിരുന്നു.രാവിലെയും വൈകിട്ടും നിരവധിപേരാണു മ്യൂസിയം വളപ്പിൽ നടക്കാനെത്തുന്നത്. നേരത്തേയും പല തവണ നായ ആക്രമണമുണ്ടായിട്ടും പിടികൂടാനോ ഇവയെ നിയന്ത്രിക്കാനോ ഇടപെടലുണ്ടായിട്ടില്ലെന്നാണ് ആക്ഷേപം.

Advertisements

Hot Topics

Related Articles