ലൈംഗികാരോപണത്തിന് പിന്നാലെ സസ്പെൻഷനിലായ രാഹുൽ മാങ്കൂട്ടത്ത് വിവാദ പ്രസ്താവന:പുറത്താക്കുന്നത് വരെ കോൺഗ്രസ് ഓഫീസിൽ കയറും” സഹിച്ചോളൂ ;പാർട്ടി വിലക്കിനിടയിലും രാഹുൽ മാങ്കൂട്ടത്തിൽ ഉറച്ചുനിൽക്കുന്ന പ്രസ്താവന വിവാദമാകുന്നു

പാലക്കാട് :ലൈംഗികാരോപണത്തിന് പിന്നാലെ കോൺഗ്രസിൽ നിന്ന് സസ്പെൻഷനിലായ എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ, കണ്ണാടിയിൽ നടന്ന പഞ്ചായത്തുതെരഞ്ഞെടുപ്പ് യോഗത്തിൽ പ്രത്യക്ഷപ്പെട്ടത് വിവാദമായി. സസ്പെൻഷനിലായിരിക്കെ പാർട്ടി പരിപാടിയിൽ പങ്കെടുത്തതിനെ തുടർന്ന് രാഹുലിന്റെ നീക്കം ശ്രദ്ധ നേടുന്നു.എന്നാൽ താൻ കോൺഗ്രസ് യോഗത്തിൽ പങ്കെടുത്തിട്ടില്ലെന്നും, പരിചയമുള്ള ചിലരെ കാണാനായിരുന്നു എത്തിയതെന്നും രാഹുൽ വ്യക്തമാക്കി.

Advertisements

സസ്പെൻഷനിലായിക്കഴിഞ്ഞാൽ ഞാൻ വേറെ പാർട്ടിയാണോ? യോഗം നടന്നാലല്ലേ മറുപടി പറയാൻ പറ്റൂ. നടക്കാത്ത യോഗത്തെപ്പറ്റി എങ്ങനെ മറുപടി പറയാൻ സാധിക്കും? യോഗത്തിൽ പങ്കെടുത്തിട്ടുണ്ടെങ്കിൽ ഞാൻ അത് തുറന്ന് പറയും. കൈ ചിഹ്നത്തിൽ ജയിച്ച എം.എൽ.എയാണ് ഞാൻ. ഐക്യജനാധിപത്യ മുന്നണിയിലെ എല്ലാ സ്ഥാനാർഥികളും ജയിക്കണമെന്നത് എന്റെ ആഗ്രഹമാണ്. അതിനായി എനിക്ക് കഴിയുന്ന എല്ലാം ചെയ്യും,” — രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാലക്കാട് മാത്രമല്ല, എവിടെയായാലും നല്ല യുഡിഎഫ് പ്രവർത്തകരെ കണ്ടാൽ തിരഞ്ഞെടുപ്പ് കാര്യങ്ങൾ ചോദിക്കുമെന്നുമാണ് രാഹുലിന്റെ നിലപാട്.തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് യുഡിഎഫ് സ്ഥാനാർഥികളുടെ വിജയത്തിനായി പ്രവർത്തിക്കുമെന്ന് രാഹുൽ കൂട്ടിച്ചേർത്തു.അതേസമയം, പാർട്ടി നേതൃത്വം നേരത്തെ സസ്പെൻഷനിലുള്ള രാഹുൽ പാർട്ടി യോഗങ്ങളിൽ നിന്ന് മാറിനിൽക്കണം എന്ന നിർദേശം നൽകിയിരുന്നു. സസ്പെൻഷൻ പിൻവലിച്ചിട്ടില്ലാത്ത സാഹചര്യമിലാണ് രാഹുൽ തിരഞ്ഞെടുപ്പ് യോഗങ്ങളിൽ പങ്കെടുത്തുവെന്ന വാർത്തകൾ പുറത്തുവന്നത്.

Hot Topics

Related Articles