താംബരം (തമിഴ്നാട്) :ഇന്ത്യൻ വ്യോമസേനയുടെ പരിശീലന വിമാനം അപകടത്തിൽപ്പെട്ടെങ്കിലും പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു താംബരത്തിന് സമീപം പൈലറ്റസ് പിസി-7 (Pilatus PC-7) വിമാനമാണ് തകർന്നുവീണത്.പരിശീലന പറക്കലിനിടെ വന്ന സാങ്കേതിക തകരാറിനെ തുടർന്ന് വിമാനം ആളൊഴിഞ്ഞ വനമേഖലയിൽ പതിച്ചതായി വ്യോമസേന അറിയിച്ചു.
Advertisements
വിമാനം നിലത്ത് പതിക്കുന്നതിന് മുമ്പ് തന്നെ പൈലറ്റ് എജക്ഷൻ സിസ്റ്റം സജീവമാക്കി പാരച്യൂട്ടിലൂടെ സുരക്ഷിതമായി ഇറങ്ങുകയായിരുന്നു. പൈലറ്റിന് കാര്യമായ പരുക്കുകളൊന്നുമില്ല.പതിവ് പരിശീലന ദൗത്യത്തിനിടെ സംഭവിച്ച ഈ അപകടത്തിന്റെ കാരണം കണ്ടെത്താനായി ‘കോർട്ട് ഓഫ് എൻക്വയറി’ക്ക് വ്യോമസേന ഉത്തരവിട്ടിട്ടുണ്ട്.


