കോട്ടയം സബ് ജില്ലാ കലോത്സവത്തിൽ ഫസ്റ്റ് ഓവറോൾ ചാമ്പ്യൻഷിപ്പുമായി മൌണ്ട് കാർമ്മൽ എ.പി എൽപി സ്കൂൾ 

കോട്ടയം: കോട്ടയം സബ് ജില്ലാ കലോത്സവത്തിൽ ഫസ്റ്റ് ഓവറോൾ ചാമ്പ്യൻഷിപ്പുമായി മൌണ്ട് കാർമ്മൽ എ.പി എൽപി സ്കൂൾ. കഞ്ഞിക്കുഴി മൗണ്ട് കാർമ്മൽ എ വി എൽ പി സ്കൂൾ 11 വ്യക്തി ഗത ഇനങ്ങളിൽ 3 ഫസ്റ്റ് എ ഗ്രേഡും 8 എ ഗ്രേഡും 2 ഗ്രൂപ്പ്‌ ഇനത്തിൽ ഫസ്റ്റ് എ ഗ്രേഡും നേടി   ഫസ്റ്റ് ഓവറോൾ ചാമ്പ്യൻഷിപ്പ് 

Advertisements

കരസ്ഥമാക്കി. കോട്ടയം ഈസ്റ്റ് ഉപജില്ല കലോത്സവത്തിൽ മൗണ്ട് കാർമൽ ഹൈസ്കൂൾ മികച്ച വിജയം നേടി. ജില്ലാ തല മത്സരത്തിലേയ്ക്ക് 152  കുട്ടികളാണ് യോഗ്യത നേടിയത്. 27 ഇനങ്ങളിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി കൊണ്ടാണ് ജില്ല കലോത്സവത്തിൽ പങ്കെടുക്കാൻ തയ്യാറാവുന്നത്.ജില്ല കലോത്സവത്തിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിൽ നിന്ന് ഏറ്റവും കൂടുതൽ കുട്ടികൾ പങ്കെടുക്കുന്നതും ഇതേ സ്കൂളിൽ നിന്നാണ്. യു പി  വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പും ഇവർ കരസ്ഥമാക്കി.

Hot Topics

Related Articles