കോട്ടയം: ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തിൽ ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ക്യാപ്റ്റൻ ആയ ടീമും ഗവൺമെന്റ് ചിൽഡ്രൻസ് ഹോമിലെ ടീമും തമ്മിൽ ശിശുദിന ആഘോഷത്തിന്റെ ഭാഗമായി പേരൂർ ഗ്രീൻ ഫീൽഡ് ടർഫിൽ വൈകുന്നേരം ഫുട്ബാൾ സൗഹൃദ മത്സരം നടത്തി. കോട്ടയം ജില്ലയിലെ കുട്ടികളുമായി ബന്ധപ്പെട്ട വിവിധ കർത്തവ്യ വാഹകരുടെ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഉള്ള ടീം ആണ് ഗവൺമെന്റ് ചിൽഡ്രൻസ് ഹോമിലെ കുട്ടികളുമായി മത്സരിച്ചത്. ഫാം ക്ലബ് മെൽബണും സർഗ്ഗഷേത്രയും സ്പോൺസർ ചെയ്ത ജർസി കോട്ടയം ജില്ലാ ചൈൽഡ് വെൽഫെയർ കമ്മറ്റി ചെയർപേഴ്സൺ ആഷ മോഹനനും ജില്ലാ വനിതാ ശിശു വികസന ഓഫീസർ റ്റിജു റേച്ചൽ തോമസ് എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. 7-4 എന്ന ഗോളിൽ ജയിച്ച ചിൽഡ്രൻസ് ഹോമിലെ കുട്ടികൾക്ക് ജില്ലാ കളക്ടർ സമ്മാനങ്ങൾ നൽകി. കോട്ടയം ജില്ലാ ശിശു സംരക്ഷണ ഓഫീസർ ബീന സി ജെ, ചൈൽഡ് വെൽഫെയർ കമ്മറ്റി അംഗങ്ങൾ, ജില്ലാ ശിശു സംരക്ഷണ ഓഫീസിലെ ഗോകുൽ ദാസ് എന്നിവർ പ്രസംഗിച്ചു.
ശിശുദിന സൗഹൃദ ഫുട്ബോൾ മത്സരം നടത്തി

Previous article
Next article

