തെറ്റിദ്ധാരണ മൂലം ഡോക്ടർക്ക് നേരെ മർദനം:കോഴിക്കോട് അശ്ലീല സന്ദേശം അയച്ചത് ഡോക്ടറെന്ന് കരുതി കരണത്തടിച്ച് യുവതി; യഥാർത്ഥ പ്രതി മറ്റൊരാൾ – ഒടുവിൽ ഇരുവരും പോലീസ് പിടിയിൽ

കോഴിക്കോട്: മെഡിക്കൽ കോളേജിലെ ഡോക്ടർ അശ്ലീല സന്ദേശം അയച്ചതിന്റെ പേരിൽ തെറ്റിദ്ധരിപ്പിച്ച് മർദിച്ച യുവതി പിടിയിൽ. സംഭവത്തിൽ യഥാർത്ഥ പ്രതി പെരിങ്ങളം സ്വദേശി മുഹമ്മദ് നൗഷാദാണെന്ന് പൊലീസ് കണ്ടെത്തി.സർജറി ഒപി വിഭാഗത്തിൽ ഡ്യൂട്ടിയിലായിരുന്ന ഡോക്ടറുടെ അടുത്തേക്ക് എത്തിയ യുവതി അശ്ലീല സന്ദേശം അയച്ചതിന് ഉത്തരവാദിയെന്ന് കരുതി കരണത്തടിച്ചുവെന്നാണ് പരാതി. സംഭവത്തെ തുടർന്ന് ഡോക്ടർ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജ് പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളും ഒപി ചീട്ടും പരിശോധിച്ചാണ് യുവതിയെ കണ്ടെത്തിയത്.

Advertisements

യുവതിയെ തെറ്റിദ്ധരിപ്പിച്ച നൗഷാദ് അറസ്റ്റിൽ


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യുവതി പിതാവിന്റെ ചികിത്സയ്ക്കായി കഴിഞ്ഞ ഏപ്രിലിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയിരുന്നു. അന്നേ ദിവസം യുവതിയുടെ പിതാവ് കിടന്നിരുന്ന വാർഡിൽ ഒരു സുഹൃത്തിന്റെ കൂട്ടിരിപ്പുകാരനായി നൗഷാദും ഉണ്ടായിരുന്നു. യുവതിയെ നിരീക്ഷിച്ച നൗഷാദ് അവസരം നോക്കി യുവതിയുടെ ഫോൺ നമ്പർ കൈക്കലാക്കി. മറ്റൊരു നമ്പറിൽ നിന്ന് താൻ പിതാവിനെ ചികിത്സിച്ച ഡോക്ടറാണെന്ന് തെറ്റിദ്ധരിപ്പിച്ച് വാട്‌സാപ്പിൽ സന്ദേശമയയ്ക്കുകയായിരുന്നു. പരിചയപ്പെടുന്നതോടെ ആ വ്യക്തി അശ്ലീല സന്ദേശങ്ങളിലേക്ക് വഴിമാറി. യുവതിയിൽ നിന്ന് നൗഷാദ് 49,000 രൂപ തട്ടിയെടുത്തതായും പരാതി പറയുന്നു.പോലീസ് നടത്തിയ അന്വേഷണത്തിന് പിന്നാലെ നൗഷാദ് അറസ്റ്റിലായി. തെറ്റിദ്ധാരണയിൽ ഡോക്ടറെ മർദിച്ച യുവതിയെയും പൊലീസിൽ പിടിയിലാക്കിയിട്ടുണ്ട്.

Hot Topics

Related Articles