വൈ. എം.സി. ഏ.ചിത്രരചന മൽസരംശനിയാഴ്ച്ച

പള്ളം : വൈ. എം സി.ഏ യുടെ ആഭിമുഖ്യത്തിൽ
ബാലചിത്രരചന മൽസരങ്ങൾ 22 ശനിയാഴ്ച പള്ളം സെൻ്റ് പോൾസ് ഹാളിൽ നടക്കും.

Advertisements

“പ്രകൃതിയോടൊപ്പം ജീവിക്കുക ” എന്നതാണ് മൽസര വിഷയം. മൂന്ന് മണിക്കൂറാണ് മൽസര സമയം
9.30 ന് വൈ.എം സി ഏ പ്രസിഡണ്ട് ജോർജ് മാത്യൂൻ്റ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ഫാ.ഡോ. തോമസ് പി. സഖറിയ മൽസരങ്ങൾ ഉത്ഘാടനം ചെയ്യും.
15 വയസ്സ് വരെ പ്രായമുള്ള കുട്ടികളെ 4 ഗ്രൂപ്പുകളായി തിരിച്ച് ആണ് മൽസരങ്ങൾ നടത്തുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംസ്ഥാന തലത്തിൽ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടുന്ന കുട്ടികൾക്ക് ട്രോഫിയും ക്യാഷ് അവാർഡും നൽകും. 5 വയസ്സിൽ താഴെയുള്ള നഴ്സറി വിഭാഗം കുട്ടികൾക്ക് കളറിംഗ് മൽസരമാണ് നടത്തുന്നത്. വരയ്ക്കുന്നതിനാവശ്യമായ പേപ്പർ വൈ.എം.സി.ഏ.യിൽ നിന്നും നൽകും. പങ്കെടുക്കാൻ താൽപര്യമുള്ളവർ 20 വ്യാഴാഴ്ചയ്ക്കു മുമ്പ പേരുകൾ റജിസ്റ്റർ ചെയ്യണം. ഫോൺ 94474 15184.

Hot Topics

Related Articles