കുറിച്ചിത്താനം ഏകാദശി ഉത്സവം 25 മുതൽ ഡിസംബർ രണ്ട് വരെ

കുറിച്ചിത്താനം : പൂതൃക്കോവിൽ ക്ഷേത്രത്തിലെ ഏകാദശി ഉത്സവം 25 മുതൽ ഡിസംബർ രണ്ട് വരെ നടക്കും ഗുരുവായൂർ ഏകാദശി ദിനത്തിൽ പ്രധാന ഉത്സവം നടക്കുന്ന അപൂർവം ക്ഷേത്രമാണിത് വൃശ്ചിമാസത്തിലെ വെളുത്തപക്ഷത്തിലെ ഏകാദശി നാളിലാണ് ഗുരുവായൂർ ഏകാദശിക്ക് സമാനമായ പ്രാധാന്യമുള്ള ഏകാദശി ഉത്സവം നടക്കുന്നത് ഉത്സവത്തിന്റെ ഭാഗമായി നടത്തുന്ന ദശാവതാരം ചന്ദനം ചാർത്ത് 21 ന് മത്സ്യാവതാര ദർശനത്തോടെ ആരംഭിക്കും ഏകാദശി നാളിൽ വിശ്വരൂപ ദർശനത്തോടെ സമാപിക്കും.

Advertisements

ഒന്നാം ഉത്സവ ദിനമായ 25 ന് വൈകുന്നേരം ഏഴിന് ക്ഷേത്രം തന്ത്രി അനിൽ ദിവാകരൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്യത്തിൽ കൊടിയേറ്റ് നടക്കും ഏഴാം ഉൽസവമായ ഡിസംബർ ഒന്നിനാണ് പ്രസിദ്ധമായ ഏകാദശി . രാവിലെ 8.30 മുതൽ 50 തിൽ പരം കലാകാരന്മാർ അണിനിരക്കുന്ന മേജർ സെറ്റ് പഞ്ചവാദ്യം നടക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഉച്ചക്ക് 12 . 30 മുതൽ ഏകാദശിഊട്ട് വൈകുന്നേരം 5 മണി മുതൽ 101 ൽ പരം കലാകാരന്മാർ അണിനിരക്കുന്ന മേജർ സെറ്റ് പഞ്ചാരിമേളവും നടക്കും ‘ആറാട്ട് ദിനമായ ഡിസംബർ 2 ന് വൈകുന്നേരം 7 ന് മണ്ണയ്ക്കനാട് ജലാധിവാസ ഗണപതി ക്ഷേത്രത്തിലെ തീർത്ഥക്കുളത്തിൽ ആറാട്ട് നടക്കും രാത്രി 9 തിന് ആറാട്ട് എതിരേൽപ്പ് തുടർന്ന് ആൽത്തറമേളം വലിയ കാണിക്ക എന്നിവ നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികളായ എൻ രാമൻ നമ്പൂതിരി ‘പി പി കേശവൻ നമ്പൂതിരി ‘ പ്രദീപ് എ പി . എ ടി ഷാജി അനശേരിൽ ‘ ഷൈജു താഴത്തേടത്ത് ‘ ശേഭന അമ്യത് ‘ ലത അനിൽ എന്നീവർ ക്ഷേത്രത്തിൽ നടന്ന പത്രസമ്മേളനത്തിൽ പറഞ്ഞു.

Hot Topics

Related Articles