ലതികാ സുഭാഷിന്റെ തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്ത് കെ.സുരേഷ് കുറുപ്പ്; തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ഔദ്യോഗിക തുടക്കം

കോട്ടയം: കോട്ടയം നഗരസഭ 48 ആം വാർഡ് തിരുനക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ലതികാ സുഭാഷിന്റെ തിരഞ്ഞെടുപ്പ് കൺവൻഷൻ കെ.സുരേഷ് കുറുപ്പ് ഉദ്ഘാടനം ചെയ്തു. അഡ്വ.രാജഗോപാൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. അഡ്വ.വി.ബി ബിനു, ബി.ശശികുമാർ, രാജീവ് നെല്ലിക്കുന്നേൽ, ജോമി നടുവിലേവീട്ടിൽ, പി.ഒ രാജേന്ദ്രൻ, എൽ.ഡി.എഫ് നേതാക്കളായ ജി.രാജീവ്, അനീഷ് കുമാർ, ഡി.എ അരുൺകുമാർ, എം.വി വിനോദ്, കെ.എസ് ഗീത, അഡ്വ.ഐക്ക് മാണി, അഡ്വ.ജോസ് ചെങ്ങളത്ത്, ബാബു കപ്പക്കാല, സജീവ് തിരുനക്കര, സാബു മുരിക്കവേലി, എൻ.സി ചാക്കോ, കെ.മഹാദേവൻ, രാജേഷ് വട്ടയ്ക്കൻ, ശ്രീധരൻ നായർ എന്നിവർ പ്രസംഗിച്ചു. സ്ഥാനാർത്ഥി ലതികാ സുഭാഷ് മറുപടി പ്രസംഗം നടത്തി.

Advertisements

Hot Topics

Related Articles