ഫിഫ റാങ്കിംഗില്‍ വീണ്ടും കൂപ്പുകുത്തി ടീം ഇന്ത്യ; ആറ് സ്ഥാനം നഷ്ടം

സൂറിച്ച്: ഫിഫ റാങ്കിംഗിൽ ഇന്ത്യക്ക് വീണ്ടും കനത്ത തിരിച്ചടി. പുതിയ ഫിഫ റാങ്കിംഗിൽ ആറ് സ്ഥാനം നഷ്ടപ്പെട്ട ഇന്ത്യ 142-ാം സ്ഥാനത്തേക്ക് വീണു. എ എഫ് സി ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിലെ മോശം പ്രകടനമാണ് ഇന്ത്യക്ക് തിരിച്ചടിയായത്. അഞ്ച് കളിയിൽ ഒന്നിൽ പോലും ജയിക്കാൻ ഇന്ത്യക്കായില്ല. കളിച്ച മൂന്ന് മത്സരങ്ങള്‍ തോല്‍ക്കുകയും ചെയ്തു. 2015ൽ നൂറ്റി എഴുപത്തിമൂന്നാം സ്ഥാനത്ത് എത്തിയതാണ് ഫിഫ റാങ്കിംഗിൽ ഇന്ത്യയുടെ ഏറ്റവും മോശം പ്രകടനം.

Advertisements

ഒക്ടോബറില്‍ എ എഫ് സി ഏഷ്യൻ കപ്പ് യോഗ്യതാ പോരാട്ടത്തില്‍ സിംഗപ്പൂരിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളിന് തോറ്റാണ് ഇന്ത്യ പുറത്തായത്. ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ ബംഗ്ലാദേശിനോടും ഇന്ത്യ എതിരില്ലാത്ത ഒരു ഗോളിന് തോറ്റിരുന്നു. ഒരു ദശകത്തിനിടെ ഇന്ത്യൻ ഫുട്ബോളിന്‍റെ ഏറ്റവും മോശം റാങ്കിംഗാണിത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം, ലോക ഫുട്ബോളിൽ അപരാജിതരായി മുന്നേറുന്ന സ്പെയിൻ ഫിഫ റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തി. തുടർച്ചയായ 31 മത്സങ്ങളിൽ തോൽവി അറിയാതെ അടുത്ത വർഷത്തെ ലോകകപ്പിന് യോഗ്യത നേടിയതിന് പിന്നാലെയാണ് സ്പെയിൻ ലോക റാങ്കിംഗിൽ ഒന്നാംസ്ഥാനം നിലനിർത്തിയത്. അർജന്‍റീന, ഫ്രാൻസ്, ഇംഗ്ലണ്ട് എന്നിവാണ് രണ്ട് മുതൽ നാല് വരെ സ്ഥാനങ്ങളിൽ.

രണ്ടുസ്ഥാനം മെച്ചപ്പെടുത്തിയ ബ്രസീൽ അഞ്ചാം റാങ്കിലേക്കുയർന്നു. പോർച്ചുഗൽ, നെതർലൻഡ്സ്, ബെൽജിയം, ജർമനി, ക്രൊയേഷ്യ എന്നിവരാണ് പത്തുവരെയുള്ള സ്ഥാനങ്ങളിൽ. മൂന്ന് സ്ഥാനം നഷ്ടമായ ഇറ്റലി പതിമൂന്നാം റാങ്കിലേക്ക് വീണു. പതിനെട്ടാം സ്ഥാനത്തുള്ള ജപ്പാനാണ് ഏറ്റവും ഉയർന്ന റാങ്കുള്ള ഏഷ്യൻ ടീം.

Hot Topics

Related Articles