കോട്ടയം: ജില്ലയിൽ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ കൊടുമ്പിരികൊണ്ടതോടെ പാഴ്തടികളുടെ വില വലിയ തോതിൽ വർദ്ധിച്ചതായി കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് പറഞ്ഞു. ചിത്രങ്ങൾ പതിച്ച ബോർഡുകൾ പ്രദശിപ്പിക്കണമെകിൽ തടി പട്ടിക കൂടിയേതീരു മുൻകാലങ്ങളിൽ അടിക്ക് എഴുരൂപായിൽ താഴെ ആയിരുന്ന പട്ടിക വില പത്തുരൂപായിക്ക് മുകളിലേക്ക് ഉയർന്നിരിക്കുകയാണ്. അതിനുപുറമേ ലഭ്യത കുറവും ഉണ്ടായിരിക്കുന്നത് സ്ഥാനാർത്ഥികൾക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കിയിരിക്കുന്നു.
ചില സ്ഥാനാർത്ഥികൾ സ്വന്തം പുരയിടത്തിൽ നിൽക്കുന്ന തടികൾ വരെ മുറിച്ചു മില്ലുകളിൽ എത്തിച്ചിരിക്കുകയാണ്. ജില്ലയിൽ തടിമില്ലുകളുടെ എണ്ണം കുറഞ്ഞതും പ്രാദേശികമായ തടികച്ചവടങ്ങൾ ഇല്ലാതായി, പെരുമ്പാവൂർക്ക് കച്ചവടം മാറിയതും പ്രതിസന്ധിക്ക് കാരണമായി. സ്ഥിരമായി മൽസരിച്ചു കൊണ്ടിരിക്കുന്ന വർ മുൻകൂട്ടി പട്ടിക ഓഡർചെയ്തതിനാൽ വലിയ ബുദ്ധിമുട്ട് ഉണ്ടായില്ല. എന്നാൽ പുതുതായി വന്നരാണ് പ്രതിസന്ധി നേരിടുന്നത് പാഴ്തടി ഗണത്തിൽ പെടുന്ന വട്ട മരുത് പെരുമര൦ തുടങ്ങിയവക്ക് നിലവിൽ പതിനായിര൦ രൂപായിക്ക് മുകളിലാണ് ടണ്ണിനു വില.


