രണ്ടാം ടെസ്റ്റിലും ഇന്ത്യയ്ക്ക് ബാറ്റിംങ് തകർച്ച; ഏഴു വിക്കറ്റ് വീഴ്ത്തി ദക്ഷിണാഫ്രിക്ക; ഫോളോ ഓൺ ഒഴിവാക്കാൻ ഇന്ത്യ പൊരുതുന്നു

ഗുവഹാത്തി: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് വീണ്ടും ബാറ്റിംങ് തകർച്ച. ഫോളോ ഓൺ ഒഴിവാക്കാൻ ടീം ഇന്ത്യ പൊരുതുകയാണ്. ഏഴു വിക്കറ്റ് നഷ്ടമായ ഇന്ത്യ ഇപ്പോഴും ദക്ഷിണാഫ്രിക്കയുടെ സ്‌കോറിന് 315 റൺ അകലെയാണ്. രണ്ടാം ദിനം വിക്കറ്റ് നഷ്ടമില്ലാതെ ഒൻപത് എന്ന സ്‌കോറിനാണ് ഇന്ത്യ ബാറ്റിംങ് അവസാനിപ്പിച്ചത്. എന്നാൽ, മൂന്നാം ദിനം ഓപ്പണർമാരെ നഷ്ടമായതിന് പിന്നാലെ ഇന്ത്യയുടെ വിക്കറ്റുകൾ കൊഴിഞ്ഞു തുടങ്ങി.

Advertisements

വിക്കറ്റ് നഷ്ടമില്ലാതെ 65 വരെ എത്തിച്ച ഇന്ത്യയ്ക്ക് ആദ്യം കെ.എൽ രാഹുലിനെയാണ് നഷ്ടമായത്. 63 പന്തിൽ 22 റൺ എടുത്ത രാഹുലിനെ മഹാരാജിന്റെ പന്തിൽ മാക്രം പിടികൂടുകയായിരുന്നു. 30 റൺ കൂടി കൂട്ടിച്ചേർത്ത ശേഷം 95 ൽ ജയ്‌സ്വാളും വീണു. 97 പന്തിൽ 58 റൺ എടുത്ത ജയ്‌സ്വാളിന്റെ വിക്കറ്റ് ഹാർമറിനായിരുന്നു. ജാനിസണാണ് ക്യാച്ച് എടുത്തത്. പിന്നീട് കണ്ടത് ഇന്ത്യൻ ബാറ്റർമാരുടെ കൂട്ടക്കുരുതിയായിരുന്നു. 96 ൽ സായ് സുദർശൻ (15) ഹാർമറിന്റെ പന്തിൽ റിക്കിൽടണ്ണിന് ക്യാച്ച് നൽകി മടങ്ങി. 102 ൽ ധ്രുവ് ജുവറൽ (0), 105 ൽ റിഷഭ് പന്ത് (7), 119 ൽ നിതീഷ് കുമാർ റെഡ്ഡി (10), 122 രവീന്ദ്ര ജഡേജ (6) എന്നിവരെ ജാനിസൺ പുറത്താക്കി. ഇതോടെ ഇന്ത്യ 96 ന് മൂന്ന് എന്ന നിലയിൽ നിന്നും 122 ന് ഏഴ് എന്ന നിലയിലേയ്ക്കു തകർന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പിന്നീട് ക്രീസിൽ ഒത്തു ചേർന്ന വാഷിംങ് ടൺ സുന്ദറും (33) കുൽദീപ് യാദവും (14) ചേർന്ന് ഇന്ത്യയെ മുന്നോട്ടു നയിക്കുകയാണ്. ഏഴു വിക്കറ്റ് നഷ്ടമായ ഇന്ത്യയെ 174 ൽ എത്തിച്ചു രണ്ടു പേരും ചേർന്ന്. മാർക്കോ ജാനിസൺ നാലു വിക്കറ്റ് വീഴ്ത്തി ഇന്ത്യയെ തകർത്തു. ഹാർമർ രണ്ടും, കേശവ് മഹാരാജ് ഒരു വിക്കറ്റും നേടി.

Hot Topics

Related Articles