കൈനകരിയിൽ ശാരീരിക ബന്ധത്തിന് ശേഷം ഗർഭിണിയായ യുവതിയെ ആറ്റിൽ തള്ളി കൊലപ്പെടുത്തിയ കേസ്:പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി

ആലപ്പുഴ: ആറുമാസം ഗർഭിണിയായ അനിതയെ ആറ്റിൽ തള്ളി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് കോടതി വധശിക്ഷ വിധിച്ചു. നിലമ്പൂർ സ്വദേശിയായ പ്രബീഷിനാണ് ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി മൂന്നാം വധശിക്ഷ വിധിച്ചത്.നാലുവർഷങ്ങൾക്ക് ശേഷം ആണ് കേസിൽ വിധി വന്നത്. രണ്ടാം പ്രതിയായ കൈനകരി തോട്ടുവാത്തല പതിശേരി വീട്ടിൽ രജനി (38) ഇപ്പോൾ ഒഡിഷയിലെ റായ്‌ഘട്ട് ജയിലിലാണ്. രജനിയ്ക്കെതിരായ ശിക്ഷ പിന്നീട് പ്രഖ്യാപിക്കും. ജാമ്യത്തിലായിരുന്ന രജനി ഒഡിഷയിൽ എൻഡിപിഎസ് കേസിൽ കുടുങ്ങിയതിനാലാണ് ഇപ്പോൾ ജയിലിൽ കഴിയുന്നത്.ജോലിയുടെ ഭാഗമായി കായംകുളത്തേക്ക് എത്തിയപ്പോൾ പ്രബീഷും പാലക്കാട്ട് ജോലി ചെയ്തിരുന്ന അനിതയും പരിചയപ്പെട്ടു.

Advertisements

ഭർത്താവുമായി പ്രശ്നമുണ്ടായതിനെത്തുടർന്ന് ഒറ്റയ്ക്കായിരുന്നു അനിതയുടെ താമസം. പരിചയം പ്രണയത്തിലേക്ക് വളർന്നു. പിന്നീട് അനിത ഗർഭിണിയായപ്പോൾ, പ്രബീഷിനോട് വിവാഹം ചെയ്യണമെന്ന് അവർ ആവശ്യപ്പെട്ടു. എന്നാൽ പ്രബീഷ് അത് നിരസിച്ചു.അനിതയുമായി ഉണ്ടായ ബന്ധത്തെക്കുറിച്ച് മറ്റൊരു കാമുകിയായ രജനിയോട് പ്രബീഷ് പറഞ്ഞപ്പോൾ ഇരുവരെയും ഒരുമിച്ചു പോറ്റാമെന്നായിരുന്നു അവന്റെ നീക്കം. എന്നാൽ ഇരുവരും അത് എതിർത്തതോടെ അനിതയെ ഇല്ലാതാക്കാനുള്ള ഗൂഢാലോചന നടന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ നിലപാടിലാണ് കൊലപാതകത്തിന് പിന്നിലെ നീക്കം നടന്നത്.രജനിയുടെ വീട്ടിലേക്കു വിളിച്ചുവരുത്തി അനിതയെ പ്രബീഷും രജനിയും കൊലപ്പെടുത്തി. ശാരീരിക ബന്ധത്തിന് ശേഷം പ്രബീഷ് അനിതയുടെ കഴുത്ത് ഞെരിച്ചെന്നും, രജനി വായും മൂക്കും പൊത്തി ശ്വാസം മുട്ടിച്ചെന്നുമാണ് കേസ്. തുടർന്ന് ബോധരഹിതയായ അനിതയെ ചെറു ഫൈബർ വള്ളത്തിൽ കയറ്റി വീടിനു 100 മീറ്റർ അകലെയുള്ള ആറ്റിൽ തള്ളുകയായിരുന്നു.വള്ളം മറിയുകയും അനിത ആറ്റിൽ വീഴുകയും ചെയ്തതോടെ വെള്ളത്തിൽ മുങ്ങിയാണ് അനിതയുടെ മരണം സംഭവിച്ചത്. കേസ് പിന്നീട് കൈനകരി പോലീസ് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.

Hot Topics

Related Articles