ബെംഗളൂരു :ബെലഗാവിയിലേക്കുള്ള വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ ഇടിച്ച് രണ്ട് മലയാളി നഴ്‌സിങ് വിദ്യാർത്ഥികൾ മരിച്ചു. പത്തനംതിട്ട സ്വദേശികളായ സ്റ്റെർലിൻ എൽസ ഷാജി (19), ജസ്റ്റിൻ ജോസഫ് (20) എന്നിവർ ചിക്കബന്നാവര റെയിൽവേ സ്‌റ്റേഷന് സമീപം പാളം മുറിച്ച് കടക്കുന്നതിനിടെയായിരുന്നു അപകടം.ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ വന്ദേഭാരത് ട്രെയിൻ ചിക്കബന്നാവരയിൽ എത്തുമ്പോഴാണ് സംഭവം നടന്നത്. ട്രെയിൻ കടന്നുപോകുന്നതിനുമുമ്പ് പാളം കടക്കാമെന്ന് കരുതി ഇരുവരും ശ്രമിച്ചെങ്കിലും ട്രെയിൻ അതിവേഗത്തിൽ എത്തിയതിനെ തുടർന്ന് പാളത്തിൽ തെറിച്ച് ചിതറിനാശമുണ്ടായി. ഇരുവരും സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചു.
സപ്തഗിരി കോളേജിലെ ഒന്നാം വർഷ ബിഎസ്‌സി നഴ്സിങ് വിദ്യാർത്ഥികളായ ഇവർ കോളജിനടുത്തുള്ള പേയിങ് ഗസ്റ്റിൽ താമസിക്കുകയായിരുന്നു. ഉച്ചഭക്ഷണത്തിന് ശേഷം മടങ്ങുമ്പോൾ അപകടം സംഭവിച്ചതായി സുഹൃത്തുക്കൾ പറഞ്ഞു.അസ്വാഭാവിക മരണത്തിന് കേസെടുത്ത ബെംഗളൂരു റൂറൽ പൊലീസും യശ്വന്ത്പുർ റെയിൽവേ പൊലീസും സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. വിദ്യാർത്ഥികളുടെ സമീപകാല പ്രവർത്തനങ്ങളും അപകടത്തിന്റെ സാഹചര്യമുമെല്ലാം പൊലീസ് പരിശോധിച്ചുവരികയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
റെയിൽവേ വകുപ്പും പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചു.മരിച്ച ജസ്റ്റിൻ ജോസഫ് തിരുവല്ല സ്വദേശിയാണ്. സ്റ്റെർലിൻ എൽസ ഷാജി റാന്നി സ്വദേശിനിയാണ്. മൃതദേഹങ്ങൾ എം.എസ്. രാമയ്യ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.


