കോട്ടയം: മാണിക്കുന്നത്ത് യുവാവ് കുത്തേറ്റ് മരിച്ച് സംഭവത്തിൽ കൂടുതൽ അന്വേഷണത്തിന് പൊലീസ്. സംവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിൽ എടുത്ത കോൺഗ്രസ് നേതാവും മുൻ നഗരസഭ അംഗവുമായ വി.കെ അനിൽകുമാറിനെ കേസിൽ പ്രതി ചേർത്തേക്കില്ല. കേസിൽ ടിറ്റോയെയുും മകൻ അഭിജിത്തിനെയും പൊലീസ് സംഘം രാവിലെ കസ്റ്റഡിയിൽ എടുത്തിരുന്നു.
ഇന്ന് പുലർച്ചെ നാലരയോടെയുണ്ടായ സംഘർഷത്തിലാണ് കോട്ടയം കറുകച്ചാൽ തോട്ടയ്ക്കാട് വാടകയ്ക്ക് താമസിക്കുന്ന പുതുപ്പള്ളി മാങ്ങാനം താന്നിക്കൽ വീട്ടിൽ ആദർശ് (23)ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ടിറ്റോയെയും മകൻ അഭിജിത്തിനെയും പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അനിൽകുമാറിനെയും മകനെയും വിശദമായി പൊലീസ് ചോദ്യം ചെയ്യുകയാണ്. ഇത് കൂടാതെ സിസിടിവി ക്യാമറാ ദൃശ്യങ്ങളും പൊലീസ് സംഘം പരിശോധിക്കുന്നുണ്ട്. പ്രാഥമിക പരിശോധനയിൽ ടിറ്റോ പ്രതിയെയും കൊല്ലപ്പെട്ട യുവാവിനെയും പിടിച്ചു മാറ്റാൻ മാത്രമാണ് ഇടപെട്ടതെന്നാണ് വ്യക്തമാകുന്നത്. ഇതേ തുടർന്ന് ടിറ്റോയ്‌ക്കെതിരെ കേസെടുത്തേക്കില്ലെന്നാണ് പ്രാഥമിക വിവരം.
എന്നാൽ, പ്രതിയായ മകനൊപ്പം ചേർന്ന് തെളിവ് നശിപ്പിച്ചിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. വൈകിട്ടോടു കൂടി മാത്രമേ സംഭവത്തിൽ കൃത്യമായ വ്യക്തതയുണ്ടാകു.


