ശബരിമലയലെ തിരക്ക് നിയന്ത്രണം;ശബരിമലയിൽ സ്ത്രീ-കുട്ടികളുടെ ദർശനത്തിനായി പുതിയ മാർഗങ്ങൾ പരിഗണിക്കുമെന്ന് കെ ജയകുമാര്‍;ബോര്‍ഡ് യോഗം ഇന്ന്

തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകൾക്കും കുട്ടികൾക്കും ദർശനത്തിന് ക്രമീകരണം നടപ്പാക്കുന്നതിനെ കുറിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആലോചിക്കുമെന്ന് ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു. തിങ്കളാഴ്ചയാണ് ദേവസ്വം ബോർഡ് യോഗം ചേരുന്നത്.പൊലീസുമായി ആലോചിച്ച് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭക്തരുടെ എണ്ണം കൂട്ടുകയാണ് ലക്ഷ്യം അല്ല, ആലോചന സൗകര്യങ്ങൾ വർധിപ്പിക്കലാണെന്നും ജയകുമാർ വ്യക്തമാക്കി. ഇപ്പോഴത്തെ തിരക്ക് നിയന്ത്രണവിധേയമാണെന്നും ഇനി അബദ്ധങ്ങൾ ആവരുതെന്നും ബോർഡ് വ്യക്തമാക്കി.

Advertisements

സ്‌പോട്ട് ബുക്കിംഗുകളുടെ എണ്ണം കൂട്ടിയിട്ടുണ്ടെന്നും ജയകുമാർ പറഞ്ഞു. പ്രസിഡന്റ് അറിയാതെ അജൻഡ നിശ്ചയിക്കില്ലെന്നും മുൻപ് ചില വിഷയങ്ങളെപ്പറ്റി വിവരമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. വാഹന സേവനം ഉൾപ്പെടെ മറ്റു വിഷയങ്ങൾ സംബന്ധിച്ച വിഷയങ്ങൾ പിന്നീട് പരിശോധിക്കാനാണ് തീരുമാനം.

Hot Topics

Related Articles