കോട്ടയം: മുട്ടത്തെ മണിമുത്താകാൻ അച്ചായൻസ് ഗോൾഡ് എത്തുന്നു. അച്ചായൻസ് ഗോൾഡ് തൊടുപുഴ മുട്ടം ഷോറൂം നവംബർ 27 വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് നടക്കുന്ന സമ്മേളനം സിനിമാ താരം മാളവിക മേനോനും, അച്ചായൻഡ് ഗോൾഡ് എം.ഡി ടോണി വർക്കിച്ചനും, ജനറൽ മാനേജർ ഷിനിൽ കുര്യനും ചേർന്ന് ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ പങ്കെടുക്കുന്നവരിൽ നിന്നും നറക്കിട്ടെടുക്കുന്ന 10 പേർക്ക് പതിനായിരം രൂപ വീതം ക്യാഷ് പ്രൈസ് ലഭിക്കും. തൊടുപുഴ മുട്ടം കോടതി ജംഗ്ഷനിലെ കെ.കെ.പി ബിൽഡിംങിലാണ് അച്ചായൻസ് ഗോൾഡ് 35 ആം ഷോറൂം ഉദ്ഘാടനം ചെയ്യുന്നത്. ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി പ്രശസ്ത കലാകാരന്മാർ അണിനിരക്കുന്ന ഫ്യൂഷൻ ചെണ്ടയും അരങ്ങേറും. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലായി 35 ഷോറൂമുകളാണ് അച്ചായൻസ് ഗോൾഡിന് ഉള്ളത്.
Advertisements


