ബൈക്കും ടോറസും കൂട്ടിയിടിച്ചുണ്ടായ അപകടം : തലയോലപ്പറമ്പ് സ്വദേശിയായ യുവാവ് മരിച്ചു

തലയോലപ്പറമ്പ് : ടോറസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ സഞ്ചരിച്ചിരുന്ന യുവാവ് മരിച്ചു. കൂടെ ഉണ്ടായിരുന്ന ആൾക്ക് പരിക്കേറ്റു.

Advertisements

തലയോലപറമ്പ് കുറുന്തറ ചിറയിൽ ജയൻ്റെ മകൻ രാഹുലാ( 26 )ണ് മരിച്ചത്. ഇന്നലെ രാത്രി 8.30ഓടെ തലയോലപറമ്പ് നൈസ് തിയേറ്ററിനു സമീപമായിരുന്നു അപകടം. ബൈക്കിൽ രാഹുലിനൊപ്പമുണ്ടായിരുന്ന തലയോലപറമ്പ് തറക്കണ്ടത്തിൽഷാനവാസിൻ്റെ മകൻ നവീനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇയാളുടെ പരിക്ക് ഗുരുതരമല്ല. സംഭവത്തിൽ ടിപ്പർ ലോറി ഡ്രൈവർകടുത്തുരുത്തി മാന്നാർ പൂഴിക്കോൽ അർജുൻ നിവാസിൽ അർജുൻവിനയ( 35 )നെ പോലീസ് കസ്റ്റഡിയിലെടുത്ത് വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി.
മൃതദേഹം മുട്ടുചിറ സ്വകാര്യ ആശുപത്രിയിൽ. തലയോലപറമ്പ് പോലീസ് മേൽനടപടി സ്വീകരിച്ചു.

Hot Topics

Related Articles